‘പാര്‍ട്ടിയും ഞാനും ഭൂരിഭാഗം വിഷയങ്ങളിലും ഒരേ നിലപാടാണ് സ്വീകരിച്ചത്, സ്ഥാനാർത്ഥി നിർണയത്തിൽ പങ്കാളിത്തം വേണം’; ശശി തരൂർ
നിയമസഭാ സ്ഥാനാർത്ഥി നിർണയത്തിൽ പങ്കാളിത്തം വേണമെന്ന് ശശി തരൂർ. സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ പ്രവർത്തകസമിതി അംഗങ്ങൾക്ക് പങ്കാളിത്തം വേണം. പാർട്ടിയിലെ പരമോന്നത സമിതി അംഗങ്ങൾ എന്ന നിലയിൽ അർഹതയുണ്ടെന്നും തരൂർ വ്യക്തമാക്കി. നേതൃ ക്യാമ്പിനെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു തരൂരിന്റെ ഈ ആവശ്യം
തന്റെ കൂടെ എപ്പോഴും പാര്‍ട്ടിയുണ്ടെന്നാണ് വിശ്വാസം. പാര്‍ട്ടി ലൈന്‍ വിട്ടിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും നമ്മള്‍ ജയിക്കുമെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയും താനും ഭൂരിഭാഗം വിഷയങ്ങളിലും ഒരേ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതൃ യോഗത്തിന് ശേഷമായിരുന്നു ശശി തരൂരിന്റെ പ്രതികരണം. 17 വര്‍ഷം ഈ പാര്‍ട്ടിയില്‍ സേവനം ചെയ്ത് പെട്ടെന്ന് ഒരു തെറ്റിദ്ധാരണക്ക് സാധ്യതയില്ല. ദേശീയ നേതൃത്വത്തില്‍ ഞാന്‍ മത്സരിച്ചു. തോറ്റു. അതില്‍ വലിയ പ്രശ്‌നമുണ്ടെന്ന് തോന്നുന്നില്ല. ഞാന്‍ മാത്രമല്ല, പലരും വിജയിച്ചിട്ടും തോറ്റിട്ടുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താന്‍ പ്രശംസിച്ചിട്ടില്ലെന്നും ശശി തരൂർ വിശദീകരിച്ചു.
മോദി പരിപാടിയില്‍ പറഞ്ഞ കാര്യമാണ് താന്‍ ലേഖനത്തില്‍ എഴുതിയതെന്നും അതില്‍ എവിടെയാണ് മോദിയെ താന്‍ പുകഴത്തിയതെന്നും ശശി തരൂര്‍ ചോദിച്ചു. തലക്കെട്ട് മാത്രം കണ്ടാണ് ആളുകള്‍ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Story Highlights : sashi tharoor wants seat in niyamasabha election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




