Advertisement

‘ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെ പോലെ പെരുമാറുന്നു; CPIയ്ക്ക് ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥ’; വിമർശിച്ച് CPIM നേതാവ്

January 6, 2026
Google News 2 minutes Read

സിപിഐയേയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തേയും പരിഹസിച്ച് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാർ. ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെ പോലെ പെരുമാറുന്നു. ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐയ്ക്കെന്നും എസ് അജയകുമാർ കുറ്റപ്പെടുത്തി.

ദീർഘകാലമായി സിപിഐഎം-സിപിഐ പോര് തുടരുന്ന പാലക്കാട് ഒറ്റപ്പാലത്തെ മണ്ണൂരിൽ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എസ് അജയകുമാർ. തോറ്റാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സിപിഐഎമ്മിനും ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സിപിഐക്കുമാണ് എന്നാണ് സിപിഐ സമീപനം. കേവലം അഞ്ച് ശതമാനം വോട്ട് മാത്രമേ സംസ്ഥാനത്ത് സിപിഐക്കുള്ളൂ. ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്ന് സിപിഐക്ക് ജയിക്കാൻ ആവില്ല. എവിടെയെങ്കിലും നാല് സിപിഐക്കാർ ഉണ്ടെങ്കിൽ അഞ്ച് സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാർട്ടിയാണ് സിപിഐയെന്ന് എസ് അജയകുമാർ കുറ്റപ്പെടുത്തി.

Read Also: പുനർജനി പദ്ധതി കേസ്: ‘വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ അവിശുദ്ധബന്ധം’; വിജിലൻസ് റിപ്പോർട്ട്

എസ് അജയകുമാറിന് മാനസിക വിഭ്രാന്തിയെന്ന് സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസിന്റെ മറുപടി. സിപിഐഎം ജില്ലാ നേതൃത്വം അജയകുമാറിനെ തിരുത്തുകയും നിയന്ത്രിക്കുകയും വേണം. പ്രാദേശിക പ്രശ്നത്തിന് സംസ്ഥാന സെക്രട്ടറിയെ അപമാനിച്ച് സംസാരിച്ചത് നിലവാരമില്ലായ്മയെന്നും സുമലത മോഹൻദാസ് പറഞ്ഞു.

ബിനോയ്‌ വിശ്വം രാജ്യത്ത് അറിയപ്പെടുന്ന നേതാവാണ്. 100 വർഷം പാരമ്പര്യമുള്ളത് സിപിഐക്കാണ്. ആ പാരമ്പര്യം സിപിഎമ്മിന് പറയാൻ കഴിയില്ലല്ലോ. പ്രാദേശിക പ്രശ്നത്തിന് സംസ്ഥാന സെക്രട്ടറിയെ അപമാനിച്ച് സംസാരിച്ചത് നിലവാരമില്ലായ്മയാണെന്ന് സുമലത മോഹൻദാസ് പറഞ്ഞു.

Story Highlights : CPIM Leader criticises CPI and Binoy Viswam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here