വടകരയിൽ നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തിയുടെ വിള്ളൽ അടച്ചു
വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയിൽ ചോമ്പാൽ ബ്ലോക്ക് ഓഫിസിന് സമീപം സംരക്ഷണ ഭിത്തിയിൽ രൂപപ്പെട്ട വിള്ളൽ അടച്ചു. സിമന്റ് മിശ്രിതവും ജില്ലിയും ചേർത്താണ് വിള്ളൽ അടച്ചത്. എന്നാൽ ഇത് കൊണ്ട് പ്രശ്നം തീരുമോ എന്ന കാര്യത്തിൽ ആശങ്കയാണുള്ളത്.
സംരക്ഷണ ഭിത്തി നെടുകെ പിളർന്നിട്ടും കരാർ കമ്പനി സംഭവം ലഘൂകരിക്കാനുള്ള നീക്കം നടത്തുന്നതിൽ നാട്ടുകാരുടെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. വിള്ളൽ വീണ ഭാഗത്ത് മതിയായ സുരക്ഷ ഉറപ്പ് വരുത്താത്ത അധികൃതരുടെ നടപടി നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നുണ്ട്.
ഇരുഭാഗത്തും സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് മണ്ണ് നിറച്ച് റോഡ് ഉയര്‍ത്തുന്ന പ്രവൃത്തിയാണ് ഇവിടെ പുരോഗമിച്ചുകൊണ്ടിരുന്നത്.
Story Highlights : Crack in the retaining wall of the national highway under construction in Vadakara sealed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




