ജനനായകന്‍ കെഎസ്ആര്‍ടിസി; ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്
കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്. ഇന്നലെ ആകെ വരുമാനം 13 കോടി രൂപ കടന്നു. ടിക്കറ്റ് വരുമാനമായി മാത്രം 12 കോടി 18 ലക്ഷം രൂപ ലഭിച്ചു. ജീവനക്കാരെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ അഭിനന്ദിച്ചു.
ശബരി മല സീസണും കൂടാതെ ക്രിസ്മസ് അവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനവും കൂടിയായിരുന്നു ഇന്നലെ. വരുമാനത്തില്‍ ചരിത്രത്തില്‍ ആദ്യമായാണ് 13 കോടി രൂപ കടക്കുന്നത്. ടിക്കറ്റ് വരുമാനമായി മാത്രം 12 കോടി 18 ലക്ഷം ലഭിച്ചു. 27.38 ലക്ഷം യാത്രക്കാരാണ് ഇന്നലെ കെഎസ്ആര്‍ടിസിയെ ആശ്രയിച്ചത്. 4952 ബസ്സുകള്‍ സര്‍വീസ് നടത്തി. ഒരു കിലോമീറ്റര്‍ 66.69 രൂപയാണ് കളക്ഷന്‍ ലഭിച്ചത്. ടിക്കറ്റിതര വരുമാനമായി 83.49 ലക്ഷം രൂപയും ലഭിച്ചു.
ഇതോടെയാണ് ആകെ വരുമാനം 13.01 കോടി കടന്നത്. കഴിഞ്ഞ മാസം 15 ന് 11.53 കോടി രൂപ വരുമാനം ലഭിച്ചിരുന്നു. മികച്ച വരുമാനം നേടാന്‍ പരിശ്രമിച്ച
കെഎസ്ആര്‍ടിസി ജീവനക്കാരെ അഭിനന്ദിച്ചതിനൊപ്പം, യാത്രക്കാര്‍ക്ക് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ നന്ദിയും അറിയിച്ചു.
Story Highlights : KSRTC sets all-time record in ticket revenue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




