Advertisement

മാനന്തവാടി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

January 6, 2026
Google News 2 minutes Read
wayanad

വയനാട് മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രസവം കഴിഞ്ഞ് രണ്ടര മാസത്തിനു ശേഷം യുവതിയുടെ ശരീരത്തിൽ നിന്ന് തുണി കഷ്ണം പുറത്തുവന്ന സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. നാളെ രാവിലെ 10 മണി മുതൽ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിക്കും. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറുടെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി യുവതി പരാതി നൽകിയിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ഒ ആർ കേളു നിർദേശം നൽകി. മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് ആണ് നിർദേശം നൽകിയത്. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവതിയുടെ പ്രസവം. ഇതിനുശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടുതവണ മെഡിക്കൽ കോളജിൽ എത്തിയെങ്കിലും സ്കാനിങ്ങിന് തയ്യാറായില്ല എന്നാണ് പരാതി. രണ്ടര മാസത്തിന് ശേഷം തുണി കഷ്ണം പുറത്തുവന്നതോടെയാണ് ചികിത്സ പിഴവിനെ കുറിച്ച് മനസ്സിലായത്. ഇതോടെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Story Highlights : Youth Congress protests medical malpractice at Mananthavady Medical College, wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here