Advertisement

വീണാ ജോർജിനെ നേരിടാൻ അബിൻ വർക്കിയോ?; ആറന്മുളയിൽ അബിൻ വർക്കിക്ക് സാധ്യത

January 7, 2026
Google News 2 minutes Read

യുഎഡിഎഫിനായി ആറന്മുള മണ്ഡലത്തിലേക്ക് മത്സരിക്കാൻ അബിൻ വർക്കിക്ക് സാധ്യത. റാന്നിയിലേക്കും അബിൻ വർക്കിയുടെ പേര് ഉയർന്നു കേൾക്കുന്നു. റാന്നി സീറ്റ് വെച്ചു മാറിയാൽ അബിൻ ആറന്മുളയിൽ മത്സരിക്കും.

റാന്നിയിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് പഴകുളം മധുവും രംഗത്തെത്തി. കോന്നിയിൽ അടൂർ പ്രകാശോ ഡിസിസി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിലോ സ്ഥാനാർത്ഥിയാകാനാണ് സാധ്യത. തിരുവല്ലയിൽ കേരള കോൺഗ്രസിന്റെ വർഗീസ് മാമനും സ്ഥാനാർത്ഥിയായേക്കും.

യുഡിഎഫിന്റെ ജില്ലാ ചെയർമാൻ ആണ് വർഗീസ് മാമൻ. പിജെ കുര്യനും മത്സരരംഗത്തേക്ക് വരണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ പിജെ ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല. അതേസമയം ആറന്മുളയിൽ സിപിഐഎമ്മിനായി വീണാജോർജും കോന്നിയിൽ കെ.യു. ജനീഷ്‌കുമാറും വീണ്ടും മത്സരിച്ചേക്കുമെന്ന് സൂചന.

നിലവിലെ സാഹചര്യത്തിൽ രണ്ട് മണ്ഡലങ്ങളിലും മാറ്റമൊന്നുമില്ലെന്നും ഇരുവർക്കും സീറ്റ് കിട്ടാനാണ് സാധ്യതയെന്നും സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഇന്നലെ വ്യക്തമാക്കിയിരുന്നു.

ആറന്മുളയിലും കോന്നിയിലും നിലവിലെ സാഹചര്യത്തിൽ മാറ്റമില്ല. തീർച്ചയായും അവർക്കുതന്നെ സീറ്റ് കിട്ടാനാണ് സാധ്യത. മാറ്റമൊന്നും കേട്ടിട്ടില്ല. എൽഡിഎഫാണ് ആലോചിക്കേണ്ടത്. പാർട്ടികളുടെ നിലപാടും നിർണായകമാണ്. പുതുതായി ആരെങ്കിലും വരികയാണെങ്കിൽ അവരെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും രാജു എബ്രഹാം പറഞ്ഞു.

Story Highlights : Abin Varkey to compete against veena george in aranmula

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here