Advertisement

മുഖ്യമന്ത്രിയ്ക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി; വിഡിയോ പങ്കുവെച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫോൺ കസ്റ്റഡിയിലെടുത്തു

January 7, 2026
Google News 1 minute Read

കോഴിക്കോട് മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുളള വീഡിയോ പങ്കുവെച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫോൺ കസ്റ്റഡിയിലെടുത്ത് പൊലീസ്. തൃക്കുറ്റിശ്ശേരി സ്വദേശി നിജിനെതിരെയാണ് ബാലുശ്ശേരി പൊലീസ് നേരത്തെ കേസെടുത്തത്.

സിപിഐഎം തൃക്കുറ്റിശേരി ബ്രാഞ്ച് സെക്രട്ടറി ഇപി.വിജീഷ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും അമ്പലത്തില്‍ തൊഴുതുനില്‍ക്കുന്ന എഐ വിഡിയോ പങ്കുവെച്ചതായാണ് പരാതി. തനിക്ക് കിട്ടിയ വീഡിയോ ഗ്രൂപ്പിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് നിജിന്‍ പൊലീസിനോട് പറഞ്ഞു.

നേരത്തെ ചിത്രം പങ്കുവെച്ചതിന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രമണ്യനെതിരെ പൊലീസ് കേസെടുത്തിരുന്നു. സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയായിരുന്നു കേസെടുത്തത്.

Story Highlights : CM with Unnikrishnan potty Video, Youth Congress worker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here