പാർട്ടി ചർച്ച ചെയ്യും മുൻപേ സ്ഥാനാർഥി പ്രഖ്യാപനം; രാജു എബ്രഹാമിനോട് വിശദീകരണം തേടി CPIM സംസ്ഥാന നേതൃത്വം
കോന്നി , ആറന്മുള സ്ഥാനാർഥി പ്രഖ്യാപനത്തിൽ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. പാർട്ടി ചർച്ച ചെയ്യും മുൻപേ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതിനാണ് വിശദീകരണം തേടിയത്. ആറന്മുളയിൽ വീണാ ജോർജും, കോന്നിയിൽ ജനീഷ് കുമാറും മത്സരിക്കുമെന്ന് മാധ്യമങ്ങളിലൂടെ രാജു എബ്രഹാം വ്യക്തമായ സൂചന നൽകിയിരുന്നു.സംസ്ഥാന സെന്റർ ആണ് രാജു എബ്രഹാമിനോട് ഇമെയിൽ വഴി വിശദീകരണം തേടിയത്. സ്ഥാനാർഥി പ്രഖ്യാപനം ” ഏത് ഘടകത്തിൽ ചർച്ച ചെയ്തു ” എന്നും ചർച്ചചെയ്യും മുൻപ് മാധ്യമങ്ങളിലൂടെ എന്തിന് സ്ഥാനാർഥികളെ കുറിച്ച് സംസാരിച്ചു? തുടങ്ങിയ ചോദ്യങ്ങൾക്കാണ് വിശദീകരണം നൽകേണ്ടി വരുന്നത്.
Story Highlights : CPIM state leadership seeks explanation from Raju Abraham
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




