Advertisement

‘ആർത്തവത്തെ അപമാനിച്ചു’ ; തുമ്പ സെൻ്റ് സേവിയേഴ്സ് കോളജിലെ അധ്യാപകനെതിരെ അശ്ലീല പരാമർശ പരാതിയുമായി വിദ്യാർഥിനികൾ

January 7, 2026
Google News 2 minutes Read
st xaviers

ആര്‍ത്തവത്തിൻ്റെ പേരില്‍ വിദ്യാര്‍ഥിനികളെ അപമാനിച്ചുവെന്ന് പരാതി. തുമ്പ സെൻ്റ് സേവ്യേ‍ഴ്സ് കോളജിലെ അധ്യാപകനെതിരെയാണ് ഗുരുതര പരാതിയുമായി വിദ്യാർഥിനികൾ രംഗത്തെത്തിയത്. വിദ്യാർത്ഥിനികളുടെ ആർത്തവത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോളേജ് പ്രിൻസിപ്പളിന് 14ഓളം വിദ്യാർഥിനികൾ പരാതി നൽകി. ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിലെ എച്ച് ഒ ഡിയായ രമേശിനെതിരെയാണ് വിദ്യാർഥിനികൾ പരാതി നൽകിയത്.

പട്ടം സെൻ്റ് മേരീസിൽ വച്ച് നടന്ന ഏഴു ദിവസത്തെ എൻ എസ് എസ് ക്യാമ്പിനിടെയാണ് അധ്യാപകൻ വിദ്യാർഥിനികളെ അപമാനിച്ചത്. ക്യാമ്പിന്റെ ഭാഗമായി നടന്ന ചില മത്സരങ്ങളിൽ ചില വിദ്യാർഥിനികൾക്ക് പങ്കെടുക്കാൻ കഴിയാതെ വന്നപ്പോഴാണ് അധ്യാപകൻ അശ്ലീല പരാമർശം നടത്തിയത്.

ചില വിദ്യാർഥിനികൾ ആർത്തവത്തിന്റെ പേരിൽ മാറി നിൽക്കുന്നു, ആർത്തവം ആണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കാൻ കഴിയില്ലല്ലോ…ആത്മാഭിമാനം ഇല്ലാത്ത നിലയ്ക്ക് പോയി ചത്തൂടെ ‘എന്നും അധ്യാപകൻ ചോദിച്ചതായി വിദ്യാർഥിനികൾ പരാതിയിൽ പറയുന്നു. എന്നാൽ അധ്യാപകനെതിരെ അച്ചടക്ക നടപടി എടുത്തില്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകുമെന്ന് വിദ്യാർഥിനികൾ വ്യക്തമാക്കി.

Story Highlights : Insulted menstruation; Students file complaint against Thumba St. Xavier’s College teacher for making obscene remarks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here