Advertisement

കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകയോട് പൊലീസിന്റെ ക്രൂരത; കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിനകത്ത് തുണിയുരിഞ്ഞ് മര്‍ദിച്ചു

January 7, 2026
Google News 3 minutes Read
karnataka police allegedly stripped naked and attacked a women BJP worker

കര്‍ണാടകയില്‍ പൊലീസിന്റെ ക്രൂരത. കസ്റ്റഡിയില്‍ എടുത്ത സ്ത്രീയെ വിവസ്ത്രയാക്കി മര്‍ദിച്ചുവെന്ന് പരാതി. പൊലീസ് വാഹനത്തിനകത്ത് വച്ചായിരുന്നു മര്‍ദനം. ഹുബ്ബള്ളിയിലാണ് ക്രൂര മര്‍ദനമുണ്ടായത്. (karnataka police allegedly stripped naked and attacked a women BJP worker)

ഹുബ്ബള്ളി കേശവപുരയിലാണ് സംഭവം. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട്, പ്രദേശത്ത് കോണ്‍ഗ്രസ്- ബിജെപി തര്‍ക്കം നിലനിന്നിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ നല്‍കിയ പരാതിയിലാണ് ബിജെപി പ്രവര്‍ത്തകയെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ബസില്‍ കയറ്റിയ ശേഷം തുണിയുരിഞ്ഞ് മര്‍ദിക്കുകയായിരുന്നു.

Read Also: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പൊലീസ്

എന്നാല്‍ ബസില്‍ കയറാന്‍ വിസമ്മതിച്ച സ്ത്രീ, സ്വയം തുണി അഴിയ്ക്കുകയായിരുന്നുവെന്നാണ് പൊലിസ് വിശദീകരിയ്ക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ, പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Story Highlights : karnataka police allegedly stripped naked and attacked a women BJP worker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here