Advertisement

അറസ്റ്റ് ചെയ്യുന്നതിനിടെ മഡൂറോയ്ക്കും ഭാര്യയ്ക്കും തലയ്ക്ക് പരുക്കേറ്റു; കോടതിയില്‍ സമ്മതിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍

January 7, 2026
Google News 3 minutes Read
Maduro Couple injured after Collide with Iron Door in Escape us arrest

അമേരിക്കന്‍ സൈന്യം അറസ്റ്റ് ചെയ്യാന്‍ നോക്കുമ്പോള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കും ഭാര്യയ്ക്കും തലയ്ക്ക് പരുക്കേറ്റതായി സ്ഥിരീകരിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍. കോടതിയിലാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. മുറിയ്ക്കുള്ളിലെ ഉരുക്ക് കവാടത്തിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കവേ, ഇരുവരുടെയും തല കവാടത്തിലിടിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. കവാടത്തിന്റെ ഉയരക്കുറവാണ് അപകടത്തിന് കാരണമായതെന്നും ഉദ്യോഗസ്ഥര്‍ വാദിച്ചു. (Maduro Couple injured after Collide with Iron Door in Escape us arrest)

കോടതിയില്‍ ഹാജരാക്കവേ മഡൂറോയ്ക്കും ഭാര്യ സീലിയ ഫ്ളോറസിനും പരുക്കുകളുള്ളതായി കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിലാണ് ഉദ്യോഗസ്ഥര്‍ കോടതിയ്ക്ക് മുമ്പാകെ വിശദീകരണം നല്‍കിയത്. സീലിയ ഫ്ളോറസിന്റെ വാരിയെല്ലിന് ഒടിവോ ചതവോ സംഭവിച്ചിട്ടുള്ളതായി സംശയിക്കുന്നതായി ഫ്ളോറസിന്റെ അഭിഭാഷക കോടതിയെ അറിയിക്കുകയും ചെയതു. തലയില്‍ ബാന്‍േജുകളോടെയാണ് കോടതി മുറിയില്‍ സീലിയ ഇരുന്നത്. മഡൂറോയ്ക്കും പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമായതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മഡൂറോയെ പിടികൂടാനുള്ള ശ്രമത്തിനിടെ 32 ക്യൂബന്‍ സൈനികരും 23 വെനസ്വേലന്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു.

Read Also: ‘ഇന്ത്യയ്ക്ക് ധാരാളം തീരുവ നല്‍കേണ്ടി വരുന്നുണ്ട്, മോദി അതൃപ്തനാണ്, ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് കുറച്ചു’; അവകാശവാദവുമായി ട്രംപ്

വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസിലും മിറാണ്ടയിലും അര്വാഗയിലും ലാ ഗ്വെയ്റയിലും ആക്രമണം നടത്തിയാണ് അമേരിക്ക മഡൂറോയേയും ഭാര്യയേയും അറസ്റ്റ് ചെയ്തത്. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കാത്ത തീരുമാനമാണ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത് എന്ന് ചൂണ്ടിക്കാട്ടി ലോകരാഷ്ട്രങ്ങള്‍ അമേരിക്കയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഐക്യരാഷ്ട്രസഭയും ലിയോ മാര്‍പ്പാപ്പയും ഉള്‍പ്പെടെ ട്രംപിന്റെ നടപടിയില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

Story Highlights : Maduro Couple injured after Collide with Iron Door in Escape us arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here