Advertisement

തൃത്താലയിൽ വി.ടി ബൽറാം വീണ്ടും മത്സരിക്കും; പാലക്കാട് എ തങ്കപ്പനെ സ്ഥാനാർത്ഥിയാക്കാൻ നീക്കം

January 7, 2026
Google News 1 minute Read
justice system has a correct view: VT Balaram

പാലക്കാട് മണ്ഡലത്തിൽ DCC പ്രസിഡൻ്റ് എ തങ്കപ്പനെ സ്ഥാനാർത്ഥിയാക്കാൻ നീക്കം. തങ്കപ്പനെ മത്സരിപ്പിക്കണമെന്നാണ് പാലക്കാട് ജില്ല നേതൃയോഗത്തിൽ ആവശ്യം. കേരളത്തിൻ്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷിയെ ഇക്കാര്യം അറിയിച്ചു.

തൃത്താലയിൽ വിടി ബൽറാമും മത്സരം​ഗത്തുണ്ടാവും. എന്നാൽ പട്ടാമ്പി സീറ്റ് ലീഗിന് കൊടുക്കില്ലെന്നാണ് വിവരം. പട്ടാമ്പി സീറ്റ് ലീഗിന് കൊടുക്കില്ലെന്നും പട്ടാമ്പി കോൺഗ്രസിന് തന്നെ വേണമെന്നും നേതൃയോഗത്തിൽ ആവശ്യമുയർന്നു.

പാലക്കാട് വീണ്ടും മത്സരിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കരുക്കൾ നീക്കുന്നതിനിടെയാണ് എ തങ്കപ്പൻ മത്സരിക്കണമെന്ന നിലപാടിൽ ജില്ലാ കോൺ​ഗ്രസ് മുന്നോട്ട് വരുന്നത്. തൃത്താലയിൽ വിടി ബൽറാം തന്നെ വീണ്ടും മത്സരിക്കണമെന്നും ജയസാധ്യതയുള്ള നേതാവാണ് വിടി എന്നും യോ​ഗത്തിൽ അഭിപ്രായമുണ്ടായി.

Story Highlights : palakkad thankappan thrithala vt balram udf candidates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here