തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ SFI യൂണിറ്റ് പിരിച്ചുവിട്ടു
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളിലും പരാതി ഉയർന്നതോടെ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് നിർണായക തീരുമാനം കൈക്കൊള്ളുകയായിരുന്നു. യൂണിയൻ ഫണ്ട് യൂണിറ്റ് സെക്രട്ടറി മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായുള്ള പരാതികളടക്കം കോളജിലെ എസ്എഫ്ഐ യൂണിറ്റിനെതിരെ ഉയർന്നിരുന്നു.
നിരന്തര സംഘർഷങ്ങളുടെ പേരിൽ യൂണിവേഴ്സിറ്റി കോളജിനെതിരെ പലതവണ വിമർശനം ഉയർന്നിരുന്നു. യൂണിവേഴ്സിറ്റി കോളജിൽ നേതാക്കൾ ചേരിതിരിഞ്ഞ് പലതവണ ഏറ്റുമുട്ടുന്ന സാഹചര്യങ്ങളടക്കം നിലനിന്നിരുന്നു. പരാതികൾ ഏറിയതോടെയാണ് കടുത്ത നടപടികളിലേക്ക് കടന്നത്.
Story Highlights : SFI unit at Thiruvananthapuram University College disbanded
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




