Advertisement

‘ലിറ്റിൽ’ ആയി ഇഷാൻ ഷൗക്കത്ത് ; ചത്താ പച്ച’യുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

January 7, 2026
Google News 4 minutes Read
chatha pacha

തകർപ്പൻ വിജയം നേടിയ മാർക്കോ എന്ന ചിത്രത്തിലെ വിക്ടർ എന്ന കഥാപാത്രം ചിത്രം കണ്ടവരുടെയൊക്കെ മനസ്സിൽനിറഞ്ഞു നിൽക്കും. കാഴ്ച്ചയില്ലങ്കിലും ഇച്ഛാശക്തിയും ആത്മധൈര്യവും കൈമുതലായുള്ള ഒരു കഥാപാത്രമായിരുന്നു മാർക്കോയിലേത്.

മാർക്കോയ്ക്ക് ശേഷം ഇഷാൻ ഷൗക്കത്ത് അവതരിപ്പിക്കുന്ന പുതിയ കഥാപാത്രമാണ് ‘ലിറ്റിൽ ‘നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന തത്താ പച്ച എന്ന ചിത്രത്തിലെ കഥാപാത്രമാണിത്. മലയാളത്തിൽ ആദ്യമായി റസ്‌ലിംഗ് ഷോയുടെ കഥ പറയുന്ന ആക്ഷൻ കോമഡി ചിത്രമാണ് ചത്താ പച്ച. വലിയമുടക്കുമുതലിൽ അവതരിപ്പിക്കുന്ന ഈ പുതിയ തലമുറയെ ഏറെ ആകർഷിക്കുന്ന ചിത്രം നിരവധി ഘടകങ്ങളിലൂടെയാണ് എത്തുന്നത്.

പ്രധാനമായും മൂന്ന് ചെറുപ്പക്കാരെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ ലിറ്റിൽ ഈ മൂന്നു പേരിൽ ഒരാളാണ്. ലോബോ, വെട്രി എന്നീ കഥാപാത്രങ്ങളാണ് മറ്റു രണ്ടു പേരുടേത്. ഈ കഥാപാത്രങ്ങളെ യഥാക്രമം അർജുൻ അശോകനും . റോഷൻ മാത്യുവുമാണ് അവതരിപ്പിക്കുന്നത്.

Read Also: ശിവകാർത്തികേയൻ ചിത്രം പരാശക്തിയുടെ വിതരണാവകാശം കരസ്ഥമാക്കി ശ്രീ ഗോകുലം മൂവീസ്

വിശാഖ് നായർ മറ്റൊരു വ്യത്യസ്ഥമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഭിനേതാക്കളുടെ ഇടയിൽ മമ്മൂട്ടിയുടെ സാന്നിദ്ധ്യമാണ് ചലച്ചിത്ര വൃത്തങ്ങളിൽ വാർത്തയായി നിറഞ്ഞുനിൽക്കുന്നത്. പ്രശസ്ത ബോളിവുഡ് സംഗീതശിൽപ്പികളായ ശങ്കർ, ഇഹ്സാൻ ലോയ് ടീം ആദ്യമായി മലയാള സിനിമക്കു സംഗീതം പകരുന്നതിലൂടെ ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വർധിച്ചിരിക്കുന്നു.

റീൽ വേൾഡ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ റിതേഷ് ‘എസ്. രാമകൃഷ്ണൻ രമേഷ് എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ ഈ ചിത്രം നിർമ്മിക്കുന്നത്. സിദ്ദിഖ്, സായ് കുമാർ,മുത്തുമണി, ദർശൻ സാബു വൈഷ്ണവ് ബിജു , കാർമൻ .എസ്. മാത്യു, ഖാലിദ് അൽ അമേരി, തെസ്നിഖാൻ,ലഷ്മി മേനോൻ, റാഫി,ദെർതഗ്നൻ സാബു, ശ്യാം പ്രകാശ്,വൈഷ്ണവ് ബിജു ,മിനോൺ, വേദിക ശ്രീകുമാർ, സരിൻ ശിഹാബ്, ഓർഹാൻ ആൽവിൻ മുകുന്ദ്, ആർച്ചിത് അഭിലാഷ്, ടോഷ് ക്രിസ്റ്റി& ടോജ് ക്രിസ്റ്റി, ആഷ്ലി ഐസക്ക് ഏബ്രഹാം, എന്നിവരും പ്രധാന താരങ്ങളാണ്. സുമേഷ് രമേഷ് എന്ന ഹിറ്റ് ചിത്രത്തിനു തിരക്കഥ ഒരുക്കിയ സനൂപ് തൈക്കൂടമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഗാനങ്ങൾ – വിനായക് ശശികുമാർ,പശ്ചാത്തല സംഗീതം – മുജീബ് മജീദ്,ഛായാഗ്രഹണം -ആനന്ദ്.സി. ചന്ദ്രൻ ,അഡിഷണൽ ഫോട്ടോഗ്രാഫി -ജോമോൻ.ടി. ജോൺ,സുദീപ് ഇളമൺ,എഡിറ്റിംഗ് – പ്രവീൺ പ്രഭാകർ,കലാസംവിധാനം – സുനിൽ ദാസ്, മേക്കപ്പ്- റോണക്സ് സേവ്യർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -അരീഷ് അസ് ലം , ജിബിൻ ജോൺ,സ്റ്റിൽസ് – അർജുൻ കല്ലിംഗൽ,പബ്ളിസിറ്റി ഡിസൈൻ — യെല്ലോ ടൂത്ത് ‘
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – എസ്. ജോർജ്,ലൈൻ പ്രൊഡ്യൂസർ – എസ്. ജോർജ്,ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ് ,പ്രൊഡക്ഷൻ മാനേജേഴസ് – ജോബി ക്രിസ്റ്റി. റഫീഖ്,പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ’. വെഫയർ ഫിലിംസ് ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.

Story Highlights : The character poster of ‘Chatha Pacha’ is out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here