Advertisement

UDF അംഗങ്ങൾ BJPക്ക്‌ വോട്ട് ചെയ്തു, LDFന് ഭൂരിപക്ഷം നഷ്ടമായി; കാസർഗോഡും മറ്റത്തൂർ മോഡൽ

January 7, 2026
Google News 2 minutes Read

കാസർഗോഡും മറ്റത്തൂർ മോഡൽ. പൈവളിഗെ പഞ്ചായത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ UDF അംഗങ്ങൾ ബിജെപി ക്ക്‌ വോട്ട് ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിലാണ് 4 UDF അംഗങ്ങൾ ബിജെപിക്ക്‌ വോട്ട് ചെയ്തത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിൽ LDFന് ഭൂരിപക്ഷം നഷ്ടമായി.

ആകെ 21 അംഗങ്ങളിൽ യുഡിഎഫിന് 9 എൽഡിഎഫിന് 7 ബിജെപിക്ക് 5 എന്നിങ്ങനെയായിരുന്നു കക്ഷി നില. യു ഡി എഫ് അംഗങ്ങൾ ബിജെപിക്ക്‌ വോട്ട് ചെയ്തതോടെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിൽ എൽ ഡി എഫിന് ഭൂരിപക്ഷം നഷ്ടമായി. യുഡിഎഫ് ജില്ലാ നേതൃത്വം അറിഞ്ഞുകൊണ്ടുള്ള നീക്കമല്ല.പ്രാദേശിക നേതൃത്വവുമായുള്ള നീക്കുപോക്കാണ് ഇതെന്നാണ് നേതാക്കൾ അറിയിച്ചത്.

Story Highlights : udf bjp alliance echoes mattathur model in kasargod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here