Advertisement

ശാസ്തമംഗലത്തെ MLA ഓഫീസ് ഒഴിയാൻ വി കെ പ്രശാന്ത്; മാറ്റം വിവാദങ്ങൾ ഒഴിവാക്കാൻ

January 7, 2026
Google News 1 minute Read

ഏറെ വിവാദങ്ങൾക്കൊടുവിൽ തിരുവനന്തപുരം ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയാൻ വി കെ പ്രശാന്ത്. മരുതംകുഴിയിലാണ് പുതിയ എംഎൽഎ ഓഫീസ്. വിവാദങ്ങൾ ഒഴിവാക്കാനാണ് കോർപറേഷൻ ഓഫീസ് മാറാനുള്ള നീക്കം. എംഎൽഎ ആയ കാലം മുതൽ ഇവിടെയാണ് ഓഫീസ്. 300 സ്ക്വയർ ഫീറ്റ് ഓഫീസ് കെട്ടിടത്തിന് 832 രൂപയായിരുന്നു വാടക.

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ ശാസ്തമം​ഗലത്തെ ബിജെപി കൗൺസിലറായ ആർ ശ്രീലേഖ ഓഫീസ് ഒഴിയണമെന്ന് വികെ പ്രശാന്തിനോട് ആവശ്യപ്പെട്ടത് വിവാ​ദങ്ങൾക്ക് വഴിവെച്ചിരുന്നു. അന്ന് ഓഫീസ് ഒഴിയില്ലെന്നായിരുന്നു വികെ പ്രശാന്ത് അറിയിച്ചിരുന്നത്. പ്രശാന്തിന് കെട്ടിടം വാടകയ്ക്ക് നൽകിയത് മുൻ കൗൺസിലറാണ്. അടുത്ത മാർച്ച് വരെ കെട്ടിടത്തിന് വാടക കരാർ കാലാവധിയുണ്ടെന്നിരിക്കെയാണ് കെട്ടിടം ഓഫീസ് ഒഴിയാൻ വികെ പ്രശാന്ത് തയാറായിരിക്കുന്നത്.

Story Highlights : VK Prashanth to vacate MLA office in Sasthamangalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here