Advertisement

കബായ നൃത്തം, മെലാക്കൻ ക്രിസ്റ്റാങ് സമൂഹത്തിന് ആദരവ്; വേൾഡ് ട്രാവൽ ബിസിനസ് എക്‌സ്‌പോ 2026 ജനുവരി 10ന്‌

January 7, 2026
Google News 1 minute Read

മലേഷ്യയിലെ ക്രിസ്താങ് സമൂഹത്തെ ആദരിക്കാനൊരുങ്ങി ബെന്നീസ് റോയൽസ് ടൂർസ് ആൻഡ് ട്രാവൽസ്. കേരളത്തിൽ പരന്പരാഗത കബായ വസ്ത്രധാരണരീതിയോടെ ജീവിക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരെയാണ് ആദരിക്കുന്നത്. ചടങ്ങ് ഈ മാസം 10, 11 തീയതികളിൽ കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന വേൾഡ് ട്രാവൽ ബിസിനസ് എക്സ്പോയിൽ. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ ക്രിസ്താങ്ങ് അംഗങ്ങളെ ആദരിക്കുന്നത്.

കേരളത്തിൽ ആദ്യമായാണ് ഇവരിൽ പ്രമുഖരെ ഒരു പൊതുവേദിയിൽ ആദരിക്കുന്നത്. അതോടൊപ്പം ഇവരുടെ സംസ്കാരം, ഭക്ഷണവൈവിധ്യങ്ങൾ, കബായ നൃത്തങ്ങൾ ഈ എക്സ്പോയിൽ നേരിട്ടസ്വദിക്കാം. 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ എല്ലാ യൂറോ ഏഷ്യൻ സമൂഹങ്ങളെയും ആംഗ്ലോ ഇന്ത്യൻസ് എന്നു പുനഃക്രമീകരിച്ചുവെങ്കിലും ഇവർ ഇന്നും ഇവരുടെ മെലാക്ക പാരമ്പര്യം കാത്തു സൂക്ഷിക്കുകയും, അവരുടെ തലമുറകളായുള്ള പൈതൃകം തുടരുകയും കേരളത്തിൽ ഒരു വലിയ സമൂഹമായി ജീവിക്കുകയും ചെയ്യുന്നു.

ചരിത്രപരമായ തെളിവുകൾ പ്രകാരം 16 ആം നൂറ്റാണ്ടിലാണ് മെലക്കായിലെ ക്രിസ്റ്റാങ് സമൂഹം (പോർച്ചുഗീസ്-യൂറേഷ്യൻ) കേരളത്തിൽ വന്നു താമസിച്ചത്. 1511 ൽ മെലാക്ക പിടിച്ചടക്കിയ പോർച്ചുഗീസ് വൈസ്രോയി അഫോൻസോ അൽബുക്കർക്ക് ആണ് തിരിച്ചു പൊന്നപ്പോൾ യുദ്ധതടവുകാരായി മെലാക്കൻ സ്ത്രീകളെ അവരുടെ കേന്ദ്രമായ കൊച്ചിയിലേക്ക് കൊണ്ടുവന്നത്. പിന്നീട് അവരെ അവർ വിവാഹം ചെയ്തു. ഇവരിലൂടെയാണ് മെലാക്കയിലെ ക്രിസ്‌താങ് എന്ന ക്രിസ്തീയ സമൂഹം കേരളത്തിൽ ഉണ്ടായത്. ഇന്ന് ഇവർ കൊച്ചിയിലും, സമീപ പ്രദേശങ്ങളിലുമായി സമൂഹമായി താമസിച്ചു വരുന്നു.

അഞ്ചു നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇവർ തങ്ങളുടെ പ്രത്യേക വസ്ത്രമായ കബായ വസ്ത്രം ധരിക്കുകയും അവരുടെ സാംസ്കാരിക തനിമ കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു. 1663 ൽ ഡച്ചുകാർ പോർച്ചുഗീസുകാരെ തോല്പിച്ചു കൊച്ചി കീഴടക്കിയപ്പോൾ ഇവരിൽ ചിലർ പ്രാണ രക്ഷാർത്തം കേരളത്തിലെ ഉൾനാടൻ പ്രദേശങ്ങളിലേക്ക് പാലായനം ചെയ്തു. അവിടെയും അവർ വളർന്നു പന്തലിക്കുകയും അവരുടെ സംസ്കാരം, ഭക്ഷണ രീതികൾ പിന്തുടരുക യും ചെയ്യുന്നു. ഇന്നു കൊച്ചിക്കു പുറമെ മുളവുകാട്, മഞ്ഞനക്കാട്, ഇളങ്കുന്നപ്പുഴ, വരാപ്പുഴ, തൃശ്ശൂർ ജില്ലയിലെ പടിയൂർ, കാടുകുറ്റി എന്നിവിടങ്ങളിൽ ഉദ്യേശം 70,000 ഓളം കുടുംബങ്ങൾ കേരളത്തിൽ താമസിച്ചു വരുന്നു.

Story Highlights : World Travel Business Expo 2026 on Jan10

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here