ഓണ്‍ലൈന്‍ തട്ടിപ്പ് കേസ് ഒതുക്കാന്‍ എന്ന വ്യാജേന കൈക്കൂലി; കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെ 4 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
ഓണ്‍ലൈന്‍ തട്ടിപ്പ് കേസ് ഒതുക്കാന്‍ എന്ന വ്യാജേന കൈക്കൂലി വാങ്ങിയ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെ മൂന്ന് സിപിഒ, ഗ്രേഡ് എഎസ്‌ഐ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. 6,60000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. സ്റ്റേഷനില്‍ വിജിലന്‍സ് പരിശോധന നടത്തി
ഗുജറാത്തില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ തട്ടിപ്പ് കേസില്‍ കുറുപ്പംപടി സ്വദേശിക്ക് നോട്ടീസ് നല്‍കാനാണ് ഗുജറാത്ത് പൊലീസ് എത്തിയത്. ഇവരെ സഹായിക്കാന്‍ കുറുപ്പംപടിയിലെ സിപിഒമാരെ വിട്ടുനല്‍കി.
ഡിജിറ്റല്‍ തട്ടിപ്പിന്റെ പണം എത്തിയ അക്കൗണ്ട് ഉടമയെ കണ്ടെത്തി നോട്ടീസ് നല്‍കി. ഇയാളെ ചോദ്യംചെയ്തത് വഴി മറ്റൊരാള്‍ക്ക് വേണ്ടിയാണ് പണം എടുത്തു നല്‍കിയതെന്ന് കുറുപ്പംപടി പൊലീസിനോട് പറഞ്ഞു. പൊലീസ് ഇയളെ തേടി വീട്ടില്‍ എത്തി. സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. പിന്നാലെയാണ് ഗുജറാത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത സൈബര്‍ കേസില്‍ പ്രതിയാണെന്നും കേസ് ഒതുക്കാന്‍ പണം വേണമെന്നും ആവശ്യപ്പെട്ടത്. അറസ്റ്റ് യുവാവ് 6 ലക്ഷത്തി അറുപതിനായിരം രൂപ കൈമാറി.
പിന്നീടാണ് പൊലീസിന്റെ തട്ടിപ്പ് മനസിലായത്. പ്രത്യേക വിഭാഗം പൊലീസുകാര്‍ക്കെതിരെ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് സിപിഒമാരായ സഞ്ജു, ഷെഫീഖ്, ഷക്കീര്‍, ഗ്രേഡ് എഎസ്‌ഐ റൗഫ് എന്നിവരെ സസ്പെന്‍ഡ് ചെയ്തത്.
Story Highlights : 4 officers of Kuruppampady police station suspended for accepting bribes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




