Advertisement

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം; സിപിഐ നേതൃയോഗങ്ങൾ ഇന്നും നാളെയും

January 8, 2026
Google News 1 minute Read

നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി സിപിഐയുടെ നേതൃയോഗങ്ങൾ ഇന്നും , നാളെയുമായി തിരുവനന്തപുരത്ത് നടക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. സിപിഐ മത്സരിക്കുന്ന 25 സീറ്റുകളിലെ സ്ഥാനാർത്ഥിയുടെ
കാര്യത്തിൽ പ്രാഥമിക ചർച്ചകൾ നടക്കും. വിജയ സാധ്യതയുള്ള സീറ്റുകളിൽ ടേം വ്യവസ്ഥയിൽ ഇളവ് നൽകാനും തീരുമാനിച്ചേക്കും.

നിലവിലെ നാല് സിപിഐ മന്ത്രിമാരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് പ്രാഥമിക വിവരങ്ങൾ. നിലവിലെ മന്ത്രിമാരിൽ കെ. രാജൻ ഇതുവരെ രണ്ട് തവണയാണ് മത്സരിച്ചത്. മറ്റ് മൂന്ന് മന്ത്രിമാർ ഓരോ തവണ മാത്രമേ ജനവിധി തേടിയിട്ടുള്ളൂ. ഓരോ ടേം കൂടി ഇവർക്ക് നൽകണമെന്നാണ് പാർട്ടിയുടെ നിലവിലെ വിലയിരുത്തൽ. ഇതിനാൽ ഇവർ വീണ്ടും മത്സരിക്കുന്നതിൽ സാങ്കേതികമായ തടസ്സങ്ങളില്ല.

സിപിഐയിൽ മൂന്ന് ടേം പൂർത്തിയാക്കിയ ആറ് എംഎൽഎമാർ ഇത്തവണ മത്സരരംഗത്ത് നിന്ന് മാറും.
മൂന്ന് വട്ടം മത്സരിച്ച് ജയിച്ചവർക്ക് പിന്നീട് അവസരം നൽകാത്ത പാർട്ടി രീതിയിൽ ഇളവ് നൽകാൻ സാധ്യതയില്ലെന്നാണ് വിവരം. കൂടാതെ, പ്രകടനം മോശമായ ചില എംഎൽഎമാരെയും മാറ്റുന്നതിനെക്കുറിച്ച് ആലോചനകൾ നടക്കുന്നുണ്ട്.

Story Highlights : Assembly elections; CPI leadership meetings today and tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here