Advertisement

‘ജമാഅത്തെ ഇസ്ലാമിയെ പറഞ്ഞാൽ ന്യൂനപക്ഷത്തിന് എതിരല്ല; മാറാട് ഓർമിപ്പിക്കുകയാണ് എ കെ ബാലൻ ചെയ്തത്’, മുഖ്യമന്ത്രി

January 8, 2026
Google News 1 minute Read
ak balan

ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ മുതിർന്ന നേതാവ് എ കെ ബാലനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജമാഅത്തെ ഇസ്ലാമിക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ അത് ന്യൂനപക്ഷങ്ങൾക്കെതിരെയല്ല. മാറാട് ഓർമിപ്പിക്കുകയാണ് എകെ ബാലൻ ചെയ്തത് മുഖ്യമന്ത്രി പറഞ്ഞു. മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ വിവാദ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയും അഞ്ചാം മന്ത്രി വിവാദത്തിൽ വി ഡി സതീശൻ സ്വീകരിച്ച നിലപാടും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

യുഡിഎഫിന്റെ നിലപാടുകളുടെ ഭാഗമായാണ് വർഗീയ പ്രശ്നങ്ങൾ ആളിക്കത്തിയതും വർഗീയ സംഘർഷങ്ങൾ വ്യാപിച്ചതും. എന്നാൽ ഇത് നേരിടുന്നതിൽ കൃത്യമായ നിലപാട് യുഡിഎഫിന് സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല എന്നാൽ കർക്കശമായ നടപടികളിലൂടെ നേരിടുകയാണ് ഇന്നത്തെ സർക്കാർ ചെയ്യുന്നത് അതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം. വർഗീയതയോട് എൽഡിഎഫിന് ഒരു വിട്ടുവീഴ്ചയുമില്ല മുഖ്യമന്ത്രി വ്യക്തമാക്കി.

വർഗീയ ശക്തികൾ കേരളം വിട്ടുപോയിട്ടില്ല. കേരളത്തിൽ ഇപ്പോഴും ഉണ്ട് പക്ഷേ അവർക്ക് അഴിഞ്ഞാടാൻ കഴിയുന്നില്ല. അവർ തലപൊക്കാൻ ശ്രമം നടത്തിയാൽ കർക്കശമായ നടപടികളിലൂടെ നേരിടും അതാണ് ഇന്നത്തെ സർക്കാരിൻറെ രീതി. അതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം.


മാറാട് കലാപം നടന്ന സമയത്ത് അന്നത്തെ മുഖ്യമന്ത്രി സ്ഥലം സന്ദർശിച്ചപ്പോൾ മന്ത്രിയ്ക്ക് കുഞ്ഞാലിക്കുട്ടിയെ കൊണ്ടു പോകാനായില്ല. അതിന് കാരണം ആർഎസ്എസിന്റെ എതിർപ്പായിരുന്നു. അതാണ് യുഡിഎഫ് മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളോടെ ജനങ്ങൾ എൽഡിഎഫിനെ വിജയിപ്പിക്കും. ആത്മവിശ്വാസത്തിന് മതിയായ കാരണം ഉണ്ട്. പത്ത് വർഷത്തെ ഭരണം ജനം വിലയിരുത്തും. ജനങ്ങളാണ് ഇടതുപക്ഷത്തിന്റെ കനഗോലുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights : CM Pinarayi vijayan Supports AK Balan communal remarks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here