ജമാ അത്തെ പരാമര്‍ശം; എകെ ബാലനെ തള്ളി സിപിഐഎം; പരാമര്‍ശം നിരുത്തരവാദപരമെന്ന് എംവി ഗോവിന്ദന്‍
ജമാ അത്തെ പരാമര്‍ശത്തില്‍ എകെ ബാലനെ തള്ളി സിപിഐഎം. എകെ ബാലന്റെ പരാമര്‍ശം നിരുത്തരവാദപരമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുമ്പോഴാണ് എംവി ഗോവിന്ദന്‍, എകെ ബാലനെ തള്ളിപ്പറഞ്ഞത്.
എകെ ബാലന്റെ പരാമര്‍ശം നിരുത്തരവാദപരം. സാങ്കല്‍പിക ചോദ്യത്തിന് സാങ്കല്‍പിക ഉത്തരം നല്‍കുകയായിരുന്നു. പാര്‍ട്ടി അതിനെ തള്ളിക്കളയുന്നു.
അതുകൊണ്ടാണ് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ താന്‍ മറുപടി നല്‍കാതിരുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം, വിഷയത്തില്‍ എ കെ ബാലനെ തള്ളാതെയുള്ള നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ജമാ അത്തെ ഇസ്ലാമിക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. മുന്‍ മുഖ്യമന്ത്രി എകെ ആന്റണിയുടെ വിവാദ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയും അഞ്ചാം മന്ത്രി വിവാദത്തില്‍ വിഡി സതീശന്‍ സ്വീകരിച്ച നിലപാടും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
എ കെ ബാലന് പിന്തുണയുമായി എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ ടി പി രാമകൃഷ്ണന്‍ രംഗത്തെത്തി.
പാലക്കാട് ജില്ല കമ്മിറ്റിയിലും ബാലനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. എ കെ ബാലന്‍ വാ തുറന്നാല്‍ പാര്‍ട്ടിക്ക് വോട്ട് പോവുമെന്നാണ് നേതാക്കളുടെ വിമര്‍ശനം. എന്നാല്‍, വിവാദപരാമര്‍ശത്തില്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നാണ് എ കെ ബാലന്റെ നിലപാട്. സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് എ കെ ബാലന്റെ പരാമര്‍ശമെന്ന വാദം ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷം.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തരവകുപ്പ് ജമാ അത്തെ ഇസ്ലാമി കൈകാര്യം ചെയ്യുമെന്നും, അതോടെ പല മാറാടുകള്‍ ആവര്‍ത്തിക്കുമെന്ന എ കെ ബാലന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ ആളിക്കത്തിച്ചത്.
Story Highlights : CPIM rejects AK Balan’s remarks on Jamaat islami
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




