Advertisement

മാനന്തവാടി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; യുവതിയെ ഫോണിൽ വിളിച്ച് ആരോഗ്യ മന്ത്രി, തുടർനടപടികൾ ഉണ്ടാകുമെന്ന് ഉറപ്പ് നൽകി

January 8, 2026
Google News 2 minutes Read
medikkal college

വയനാട് മാനന്തവാടി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ കൂടുതൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി. പരിശോധനയ്ക്കായി ഗൈനക്കോളജി വിഭാഗത്തിലെ വിദഗ്‌ധ സംഘത്തെ തന്നെ അയക്കുമെന്നും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. യുവതിയെ ഫോണിൽ വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് സംസാരിച്ചു.

ആരോഗ്യ മന്ത്രി വിളിച്ചതിൽ ആശ്വാസമെന്ന് യുവതിയും ബന്ധുക്കളും ട്വന്റി ഫോറിനോട് പറഞ്ഞു. പ്രതീക്ഷ പകരുന്ന വാക്കുകൾ ആണ് മന്ത്രിയിൽ നിന്ന് ഉണ്ടായത്. നടപടി ഉണ്ടാകും എന്ന് ഉറപ്പ് നൽകി. മറ്റാർക്കും ഈ അവസ്ഥ ഉണ്ടാകരുത് എന്നും യുവതി പ്രതികരിച്ചു.

നാളെ യുവതിയുടെ ആരോഗ്യ പരിശോധന നടത്തും. തുടര്‍ ചികിത്സയും ഉറപ്പാക്കും.
സംഭവത്തില്‍ തുടരന്വേഷണത്തിന് വിദഗ്ധസംഘത്തെ നിയോഗിച്ചിട്ടുണ്ട്. തുണിക്കെട്ടുള്‍പ്പെടെ പരിശോധനയ്ക്ക് വിധേയമാക്കും. കോഴിക്കോട് നിന്നാകും ഈ സംഘം എത്തുക. ഡിഎംഒ ഡോക്ടര്‍ ആന്‍സി മേരി ജേക്കബ് യുവതിയുടെ വീട്ടില്‍ നേരിട്ടെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ആരോഗ്യമന്ത്രിയുടെ നിര്‍ദേശാനുസരണമാണ് വീട്ടിലെത്തിയത്. അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് നീക്കം.

മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21 കാരിക്കാണ് ചികിത്സാ പിഴവനെ തുടർന്നുണ്ടായ ദുരിതം നേരിടേണ്ടിവന്നത്. കഴിഞ്ഞ ഒക്ടോബർ 20നാണ് മാനന്തവാടി മെഡിക്കൽ കോളജിൽ യുവതി പ്രസവിച്ചത്. 23 ഡിസ്ചാർജ് ചെയ്തു. കടുത്ത വേദനയെ തുടർന്ന് രണ്ടുതവണ മെഡിക്കൽ കോളജിൽ എത്തിയെങ്കിലും സ്കാനിങ് നടത്തിയില്ല എന്നാണ് പരാതി. കഴിഞ്ഞമാസം 29 ആം തീയതി തുണിയുടെ കെട്ട് പുറത്തുവന്നു.
സംഭവത്തിൽ വലിയ പ്രതിഷേധം ആശുപത്രി അധികൃതർക്ക് നേരെ ഉയർന്നിരുന്നു.

അതേസമയം, സംഭവത്തിൽ ആരോഗ്യവകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. വീഴ്ച കണ്ടെത്തിയാൽ തുടർനടപടികൾ ഉണ്ടാകും. മന്ത്രി ഒ ആർ കേളുവും അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. ഗുരുതരമായ ചികിത്സാപിഴവ് സംബന്ധിച്ച വാര്‍ത്ത ആദ്യം പുറംലോകത്തേക്കെത്തിയത് ട്വന്റി ഫോറിലൂടെയാണ്.

Story Highlights : Medical malpractice at Mananthavady Medical College; Health Minister calls woman on phone, assures her of further action

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here