Advertisement

‘ശസ്ത്രക്രിയയ്ക്കിടെ ലോഹഭാഗം എല്ലിൽ തുളച്ചു കയറി’ ; തിരുവനന്തപുരം ജൂബിലി ആശുപത്രിക്കെതിരെ പരാതി

January 8, 2026
Google News 2 minutes Read
jubilee

തിരുവനന്തപുരം ജൂബിലി ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. ശസ്ത്രക്രിയയ്ക്കിടെ ലോഹഭാഗം എല്ലിൽ തുളച്ചു കയറിയെന്നാണ് പരാതി. മലയിൻകീഴ് സ്വദേശി ജിജിൻ ജോസിനാണ് ദുരനുഭവം ഉണ്ടായത്. രക്തയോട്ടം കൂട്ടാൻ ഇടുപ്പ് എല്ലിലായിരുന്നു ശസ്ത്രക്രിയ നടത്തിയിരുന്നത്. ജിജിൻെറ പരാതിയിൽ കൻോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ നവംബർ 17 നായിരുന്നു ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം എല്ലിന്റെ ഭാഗത്തെ വേദന മാറാതായതോടെയാണ് ജിജിൻ വീണ്ടും ആശുപത്രിയിൽ എത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയക്കിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറുകയായിരുന്നു എന്ന് മനസിലാക്കിയത്. ലോഹ കഷണം നീക്കം ചെയ്യാനാകില്ലെന്നും അത് എല്ലിന്റെ ഭാഗമായി കഴിഞ്ഞെന്നുമായിരുന്നു ഡോക്ടർമാർ അറിയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പരാതിയുമായി ജിജിൻ എത്തിയത്. ലോഹ കഷണം ഇരിക്കുന്നതിനാൽ പ്രശ്നങ്ങളുണ്ടാകില്ലെന്നും രോഗിയെ അറിയിച്ചതാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.

Story Highlights : ‘Metal part penetrated bone during surgery’; Complaint filed against Jubilee memorial Hospital, Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here