Advertisement

മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം; അധ്യാപകനെതിരെ കൂടുതല്‍ പരാതി

January 8, 2026
Google News 2 minutes Read
police

പാലക്കാട് മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കൂടുതല്‍ പരാതി. റിമാന്‍ഡിലുള്ള സംസ്‌കൃത അധ്യാപകന്‍ അനില്‍ നിരവധി വിദ്യാര്‍ഥികളെ പീഡിപ്പിച്ചു. സിഡബ്ല്യുസി കൈമാറിയ അഞ്ചു വിദ്യാര്‍ഥികളുടെ പരാതിയില്‍ മലമ്പുഴ പൊലീസ്കേസെടുത്തു.

അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വിഷയം അറിഞ്ഞിട്ടും മറച്ചുചെച്ചെന്ന കാരണം ചൂണിക്കാട്ടി സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കണമെന്ന് എഇഒ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് ശുപാര്‍ശയും നല്‍കി. സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്കും വിദ്യാഭ്യാസവകുപ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Read Also: ബംഗ്ലാദേശിൽ ബിഎൻപി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു

മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം. സമയബന്ധിതമായി മറുപടി നല്‍കിയില്ലെങ്കില്‍ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ ഉണ്ട്. വിഷയം അറിഞ്ഞിട്ടും പരാതി നല്‍കുന്നതില്‍ വീഴ്ച പറ്റിയെന്നും മറച്ചുവെച്ചു എന്നും കണ്ടെത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നതായിരുന്നു എഇഒ റിപ്പോര്‍ട്ട്. ഡിസംബര്‍ 18ന് സംഭവം അറിഞ്ഞിട്ടും ജനുവരി 3നാണ് സ്‌കൂള്‍ പരാതി നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു.

കലോത്സവത്തില്‍ മികച്ച വിജയം നേടിയതിന് സമ്മാനം തരാമെന്ന് പറഞ്ഞാണ് നവംബര്‍ 29ന് ആണ്‍കുട്ടിയെ അധ്യാപകന്‍ സ്‌കൂട്ടറില്‍ തന്റെ വാടക വീട്ടിലെത്തിച് നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച് അതിക്രൂരമായി ലൈംഗീകമായി പീഡിപ്പിച്ചത്.

Story Highlights : Student molested after being served alcohol; more complaints against teacher

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here