Advertisement

വെനസ്വേലക്കെതിരെ കൂടുതല്‍ സൈനിക നടപടി; ട്രംപിനെ തടയാന്‍ അമേരിക്കന്‍ സെനറ്റ് അംഗങ്ങള്‍

January 8, 2026
Google News 2 minutes Read

വെനസ്വേലക്കെതിരെ കൂടുതല്‍ സൈനിക നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തടയാന്‍ അമേരിക്കന്‍ സെനറ്റ് അംഗങ്ങള്‍. വോട്ടെടുപ്പിലൂടെ യുദ്ധാധികാരം തടയുന്ന നിയമം പാസാക്കാനാണ് നീക്കം. വെനസ്വേലന്‍ പ്രസിഡന്റിനെതിരായ നടപടിയെ യുഎസ് വൈസ് പ്രസിഡന്റെ് ജെ ഡി വാന്‍സ് ന്യായീകരിച്ചു.

വെനസ്വേലന്‍ പ്രസിഡന്റെ നിക്കോളാസ് മഡൂറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയതല്ല മറിച്ച് നിയമം നടപ്പാക്കുകയാണ് ചെയ്തതെന്നാണ് ജെ ഡി വാന്‍സിന്റെ വിശദീകരണം. മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് തുടങ്ങിയ കേസുകള്‍ ചുമത്തിയാണ് അമേരിക്കന്‍ സൈന്യം മഡൂറോയേയും ഭാര്യ സീലിയ ഫോറസിനേയും അറസ്റ്റ് ചെയ്തതെന്നും വാന്‍സ് പറഞ്ഞു.

അതേസമയം, വെനിസ്വേലയ്ക്കെതിരെ കൂടുതല്‍ സൈനികനടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടത്തെ തടയുന്നിനായുള്ള പ്രമേയം യുഎസ് സെനറ്റ് ഇന്ന് പരിഗണിക്കും. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം തേടാതെയുള്ള സൈനികനടപടിയില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളില്‍ ചിലര്‍ക്കും എതിര്‍പ്പുണ്ട്. എന്നാല്‍ സെനറ്റ് പാസാക്കിയാലും പ്രമേയം നിയമമാകണമെങ്കില്‍ ജനപ്രതിനിധിസഭയില്‍ പാസാകുന്നത് ഉള്‍പ്പെടെ കടമ്പകള്‍ ഏറെയുണ്ട്.

Story Highlights : US Senators to block Trump from further military action against Venezuela

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here