നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിനോട് എട്ട് സീറ്റുകള്‍ ആവശ്യപ്പെടാന്‍ കെഎസ്‌യു
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് എട്ട് സീറ്റുകള്‍ ആവശ്യപ്പെടാന്‍ കെഎസ്‌യു. വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച തിരുവനന്തപുരത്ത് കെഎസ്‌യുവിന്റെ യോഗം ചേരും. യൂത്ത് കോണ്‍ഗ്രസ് 30 ശതമാനത്തോളം സീറ്റുകള്‍ ചോദിക്കാന്‍ തയാറെടുക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈയൊരു ഘട്ടത്തിലാണ് കെഎസ്‌യു കൂടി ആവശ്യവുമായി രംഗത്തെത്തുന്നത്.
സംസ്ഥാന നേതൃത്വത്തിലെ നേതാക്കള്‍ മത്സരിക്കാനാണ് തീരുമാമനം. അലോഷ്യസ് സേവിയര്‍ – പീരുമേട്, ആന്‍ സെബാസ്റ്റ്യന്‍ – ഇരിഞ്ഞാലക്കുട , യദു കൃഷ്ണ – കൊട്ടാരക്കര, മുഹമ്മദ് ഷമ്മാസ് – കണ്ണൂര്‍, അര്‍ജുന്‍ രാജേന്ദ്രന്‍ – ആറ്റിങ്ങല്‍, വി ടി സൂരജ് – ബാലുശ്ശേരി എന്നിങ്ങനെ മത്സരിക്കാമെന്നാണ് എടുത്തിരിക്കുന്ന തീരുമാനം. 16 സീറ്റുകളാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, പേരാമ്പ്ര സീറ്റ് വിട്ടുനല്‍കണമെന്ന കോണ്‍ഗ്രസ് ആവശ്യം തള്ളി മുസ്ലീം ലീഗ്. സീറ്റ് ഏറ്റെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം. ഗുരുവായൂര്‍ സീറ്റ് കെ മുരളീധരനു ആണെങ്കില്‍ മാത്രം വിട്ടു നല്‍കാമെന്നാണ് മുസ്ലീം ലീഗിന്റെ നിലപാട്. ഗുരുവായൂര്‍ സീറ്റ് വീട്ടു നല്‍കിയാല്‍ പട്ടാമ്പി സീറ്റ് ലീഗിന് വിട്ടു നല്‍കേണ്ടി വരുമെന്നതടക്കവും വിവരമുണ്ട്.
പേരാമ്പ്ര സീറ്റ് കിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ സൂചന നല്‍കി. ലീഗ് ആണ് തീരുമാനിക്കുക എന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. മുല്ലപ്പള്ളിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് എതിരെയും നടപടി ഉണ്ടാകും. മുല്ലപ്പള്ളിക്ക് എവിടെയും മത്സരിക്കാം. പോസ്റ്റര്‍ ഒട്ടിച്ചതില്‍ ഡിസിസി പ്രസിഡന്റ് നേരിട്ട് അന്വേഷണം നടത്തുകയാണെന്നും പ്രവരീണ്‍ കുമാര്‍ പറഞ്ഞു.
Story Highlights : Assembly elections; KSU to demand eight seats from Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




