ഗ്രീൻലാൻഡ് ജനതയ്ക്ക് 10,000–1 ലക്ഷം ഡോളർ വരെ ഓഫർ; ട്രംപിന്റെ പുതിയ പ്ലാൻ
ഗ്രീൻലാൻഡിനെ അമേരിക്കയിലേക്ക് കൂട്ടിച്ചേർക്കാൻ പ്രേരിപ്പിക്കുന്നതിനായി ട്രംപ് ഭരണകൂടം പണം നൽകാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഗ്രീൻലാൻഡിലെ ജനതയ്ക്ക് 10,000 ഡോളർ മുതൽ ഒരു ലക്ഷം ഡോളർ വരെ ഒറ്റത്തവണ പേയ്‌മെന്റായി നൽകാനാണ് നീക്കം. മൊത്തം 57,000 പേരാണ് ഗ്രീൻലഡിലുള്ളത്.
ഗ്രീൻലാൻഡിനെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കില്ലെന്നും അമേരിക്കൻ നടപടിയെ പ്രതിരോധിക്കുമെന്നും ഗ്രീൻലണ്ട് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൺ വ്യക്തമാക്കി. അമേരിക്ക ഗ്രീൻലണ്ട് പിടിച്ചെടുക്കാൻ ശ്രമിച്ചാൽ സൈനികമായി നേരിടുമെന്ന് ഡെന്മാർക്ക് പ്രതിരോധമന്ത്രാലയം. അമേരിക്കയുടെ സുരക്ഷയ്ക്കും യൂറോപ്പിന്റെ സുരക്ഷയ്ക്കും ഡെന്മാർക്ക് അമേരിക്കയ്ക്ക് കൈമാറണമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം.
ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട വിഷയത്തിൽ അടുത്ത ആഴ്ച ചർച്ച നടക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യുഎസും ഡെൻമാർക്കും തമ്മിൽ സർക്കാർ തലത്തിലായിരിക്കും ചർച്ച. ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യത്തെത്തുടർന്ന് സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്തുന്നത്. ഗ്രീൻലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് യുഎസ് സൈന്യം എപ്പോഴും തയാറാണെന്നായിരുന്നു ട്രംപിന്റെ മറുപടി.
Story Highlights : Cash-for-Greenland plan Trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




