‘വീഴ്ച ബോധ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല’; വേണുവിന്റെ മരണത്തിൽ സർക്കാരിനെതിരെ കുടുംബം
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ കൊല്ലം സ്വദേശി വേണു മരിച്ചതിൽ സർക്കാരിന് എതിരെ കുടുംബം. വീഴ്ച ഉണ്ടായി എന്ന് പറഞ്ഞിട്ടും ഒരു ജീവനക്കാർക്ക് എതിരെയും നടപടിയ്ക്ക് ശിപാർശ ഇല്ലെന്ന് വേണുവിന്റെ ഭാര്യ സിന്ധു പറഞ്ഞു. വീഴ്ച ബോധ്യപ്പെട്ടിട്ടും ഒരാൾ പോലും വിളിച്ചില്ല. എന്തിന് സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയി എന്നാണ് പരാതി അന്വേഷിക്കാൻ എത്തിയ പട്ടികജാതി കമ്മീഷൻ അംഗം ചോദിച്ചതെന്ന് സിന്ധു ട്വന്റിഫോറിനോട് പറഞ്ഞു.
മന്ത്രിമാർ ഫോണിൽ പോലും കാര്യങ്ങൾ തിരക്കിയില്ലെന്നും കുടുംബം എങ്ങനെ ജീവിക്കുന്നുവെന്ന് തിരക്കുന്നില്ലെന്നും സിന്ധു പറഞ്ഞു.ഇടപെടാം എന്ന് പറഞ്ഞ സ്ഥലം എം എൽ എ പിന്നീട് തിരിഞ്ഞ് നോക്കിയില്ല. എം എൽ എ മരണ ദിവസം വന്നത് അല്ലാതെ പിന്നീട് വന്നില്ല. വേണുവിൻ്റെ നമ്പർ അറിയാം എന്നിട്ട് എം എൽ എ ഫോണിൽ പോലും വിളിച്ചില്ലെന്നും ഭാര്യ സിന്ധു കുറ്റപ്പെടുത്തി.
Read Also: ‘ലോക്ഭവനിൽ സ്ഫോടനം നടത്തും’; ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന് ഭീഷണി
ആകെയുള്ള ആശ്രയം നഷ്ടപെട്ട താൻ രണ്ട് പെൺകുട്ടികളുമായി എങ്ങനെ ജീവിക്കുമെന്ന് സിന്ധു ചോദിച്ചു. ഈ കുടുംബത്തിൻ്റെ അവസ്ഥ എന്താണെന് പോലും സർക്കാർ അന്വേഷിച്ചില്ലെന്ന് സിന്ധു പറഞ്ഞു. അതേസമയം വേണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
Story Highlights : Family against government over Venu’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




