Advertisement

റെയിൽവേ ജോലിക്ക്- ഭൂമി അഴിമതി കേസ്; ലാലുപ്രസാദ് യാദവിനും കുടുംബത്തിനും കുരുക്ക്, കുറ്റവിമുക്തമാക്കൽ ഹർജികൾ തള്ളി

6 days ago
Google News 2 minutes Read

റെയിൽവേ ജോലിക്ക് ഭൂമി അഴിമതി കേസിൽ ലാലുപ്രസാദ് യാദവിനും കുടുംബത്തിനും കുരുക്ക്. അഴിമതി കേസിൽ ലാലുവിനും കുടുംബത്തിനും എതിരെ റൗസ് അവെന്യൂ കോടതി കുറ്റം ചുമത്തി. സിബിഐ കുറ്റപത്രം അംഗീകരിച്ചു. തെളിവുകളുടെ അഭാവത്തിൽ 52 പേരെ കോടതി വെറുതെ വിട്ടു. റെയിൽവേയിലെ ജോലിക്ക് പകരമായി ഭൂമി കൈക്കലാക്കിയെന്ന കേസിലാണ് കോടതി നടപടി.

ലാലുവും കുടുംബവും സമർപ്പിച്ച കുറ്റവിമുക്തമാക്കൽ ഹർജികൾ തള്ളിക്കൊണ്ട് ഡൽഹി റൗസ് അവന്യൂ കോടതി കുറ്റം ചുമത്തുകയായിരുന്നു. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മക്കളായ തേജസ്വി യാദവ്, മിസ ഭാരതി എന്നിവരടക്കം 41 പേർക്കെതിരെയാണ് കുറ്റം ചുമത്തിയത്. ലാലു കുടുംബം ഒരു ക്രിമിനൽ സിൻഡിക്കറ്റ് പോലെയാണ് പ്രവർത്തിച്ചതെന്ന് കോടതി നീരീക്ഷിച്ചു. പൊതു തൊഴിലവസരങ്ങൾ സ്വന്തം ലാഭത്തിനായി വിലപേശൽ വസ്തുവാക്കി മാറ്റിയെന്നും കോടതി വിമർശിച്ചു.

Read Also: കോൺഗ്രസ് അംഗങ്ങളുമായി സഖ്യം; അമ്പർനാഥ് മുനിസിപ്പൽ കൗൺസിലിൽ ഭരണം പിടിക്കാൻ BJP

കേസിൽ തെളിവുകളുടെ അഭാവത്തിൽ 52 പേരെ കോടതി വെറുതെ വിട്ടു. കേസിൽ സിബിഐ പരിശോധന റിപ്പോർട്ടും സമർപ്പിച്ചു.2004-2009 കാലയളവിൽ ഇന്ത്യൻ റെയിൽവേയിലെ ഗ്രൂപ്പ് ഡി തസ്തികകളിൽ നിരവധി പേരിൽനിന്ന് ഭൂമി തുച്ഛമായ വിലയ്ക്ക് എഴുതി വാങ്ങിയെന്ന് എഫ്ഐആറിൽ പറയുന്നുണ്ട്.റൗസ് അവെന്യ കോടതി കുറ്റം ചുമത്തിയതോടെ പ്രതികൾ വിചാരണ നടപടി നേരിടേണ്ടി വരും. കോടതിയുടെ തീരുമാനം ലാലുവിനും കുടുംബത്തിനും രാഷ്ട്രീയ പ്രതിസന്ധി കൂടിയാണ് സൃഷ്ടിക്കുന്നത്.

Story Highlights : Land-for-jobs case: Delhi court frames charges against Lalu Prasad against family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here