വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവം; സ്‌കൂളില്‍ വച്ചും ലൈംഗിക അതിക്രമം; പ്രതിയുടെ ഫോണില്‍ കുട്ടികളുടെ സ്വകാര്യദൃശ്യങ്ങള്‍
പാലക്കാട് മലമ്പുഴയില്‍ വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സ്‌കൂളില്‍ വച്ച് ലൈംഗിക അതിക്രമം നടന്നതായി കുട്ടികളുടെ മൊഴി. റിമാന്‍ഡില്‍ കഴിയുന്ന പ്രതി അനിലിന്റെ ഫോണില്‍ കുട്ടികളുടെ നഗ്നദൃശ്യങ്ങളുള്‍പ്പെടെ അന്വേഷണ സംഘം കണ്ടെത്തി. സിഡബ്ല്യുസി നടത്തിയ കൗണ്‍സിലിംഗിനിടെ ആണ് വിദ്യാര്‍ഥികള്‍ ഞെട്ടിക്കുന്ന മൊഴി നല്‍കിയത്.
11 വയസുകാരന്‍ നേരിട്ട അതിക്രൂര ലൈംഗിക പീഡനത്തിന്റെ വിവരങ്ങള്‍ അറിഞ്ഞിട്ടും അധ്യാപകനെ സംരക്ഷിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ വിവരം മറച്ചു വച്ചു. എന്നാല്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്.
സ്‌കൂളില്‍ വച്ചും അധ്യാപകന്‍ അനില്‍ കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തി. അതിനുപുറമേ, അധ്യാപകന്റെ താമസസ്ഥലത്ത് എത്തിച്ചും പീഡിപ്പിച്ചു. സിഡബ്ല്യുസിക്ക് മുമ്പാകെ വിദ്യാര്‍ഥികള്‍ നല്‍കിയ മൊഴിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ ഫോണില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ അശ്ലീലദൃശ്യങ്ങളും പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കയച്ചിട്ടുണ്ട്. കുട്ടികളുടെ ദൃശ്യങ്ങള്‍ അധ്യാപകന്‍ ദുരുപയോഗം ചെയ്‌തോയെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കും.
അഞ്ചു വിദ്യാര്‍ത്ഥികളുടെ മൊഴി പ്രകാരം മലമ്പുഴ പൊലീസ് ഇന്നലെ കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Story Highlights : Incident of student being raped by giving him alcohol; Sexual assault also occurs at school
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




