Advertisement

മുല്ലപ്പള്ളി രാമചന്ദ്രനെ പേരാമ്പ്രയില്‍ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം പാളുന്നു; സീറ്റ് വിട്ടുനല്‍കണമെന്ന ആവശ്യം തള്ളി മുസ്ലീം ലീഗ്

January 9, 2026
Google News 2 minutes Read
mullappilly

പേരാമ്പ്ര സീറ്റ് വിട്ടുനല്‍കണമെന്ന കോണ്‍ഗ്രസ് ആവശ്യം തള്ളി മുസ്ലീം ലീഗ്. സീറ്റ് ഏറ്റെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം. ഗുരുവായൂര്‍ സീറ്റ് കെ മുരളീധരനു ആണെങ്കില്‍ മാത്രം വിട്ടു നല്‍കാമെന്നാണ് മുസ്ലീം ലീഗിന്റെ നിലപാട്. ഗുരുവായൂര്‍ സീറ്റ് വീട്ടു നല്‍കിയാല്‍ പട്ടാമ്പി സീറ്റ് ലീഗിന് വിട്ടു നല്‍കേണ്ടി വരുമെന്നതടക്കവും വിവരമുണ്ട്.

പേരാമ്പ്ര സീറ്റ് കിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ സൂചന നല്‍കി. ലീഗ് ആണ് തീരുമാനിക്കുക എന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. മുല്ലപ്പള്ളിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് എതിരെയും നടപടി ഉണ്ടാകും. മുല്ലപ്പള്ളിക്ക് എവിടെയും മത്സരിക്കാം. പോസ്റ്റര്‍ ഒട്ടിച്ചതില്‍ ഡിസിസി പ്രസിഡന്റ് നേരിട്ട് അന്വേഷണം നടത്തുകയാണെന്നും പ്രവരീണ്‍ കുമാര്‍ പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ ജന്മനാട്ടില്‍ പോലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യം ഉണ്ടായിരുന്നു. മുക്കാളി, ചോമ്പാല പരിസരങ്ങളിലാണ് പോസ്റ്റര്‍ പതിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന് ഇനിയും അധികാരക്കൊതി മാറിയില്ലയെന്നാണ് വിമര്‍ശനം. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇനിയും വിശ്രമജീവിതം തുടരട്ടെ എന്നുമാണ് പോസ്റ്റില്‍ ഉള്ളത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചത്.

Story Highlights : Muslim League rejects Congress demand to cede Perambra seat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here