Advertisement

വയനാട് പുനരധിവാസം, സർക്കാർ വീടുകൾ ഫെബ്രുവരിയിൽ കൈമാറുമെന്ന് ടി സിദ്ദിഖ്; സ്ഥലം MLAക്ക് സർക്കാരിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് പി സരിൻ

January 9, 2026
Google News 2 minutes Read

വയനാട് പുനരധിവാസത്തിൽ ടി സിദ്ദിഖിനെതിരെ സിപിഐഎം നേതാവ് പി സരിൻ. എൽഡിഎഫ് ഒരു നാടിൻ്റെ ധൈര്യം. സ്ഥലം MLAക്ക് ഈ സർക്കാരിൽ പൂർണ്ണ വിശ്വാസമുണ്ട്. കോൺഗ്രസ് പറയുന്നു: ഇത് എല്ലാവരുടേയും സർക്കാർ. കോൺഗ്രസിന് ആശ്വസിക്കാം, അവർ പറഞ്ഞ് പറ്റിച്ചവർക്ക് കയറി താമസിക്കാനുള്ള വീടും പിണറായി സർക്കാർ പണിതുയർത്തുന്നുണ്ടെന്നും പി സരിൻ ഫേസ്ബുക്കിൽ കുറിച്ചു. സർക്കാരിന്റെ വീടുകൾ ഫെബ്രുവരിയിൽ കൈമാറും, പണി അതിവേഗം പുരോഗമിക്കുന്നുവെന്ന ടി സിദ്ദിഖിന്റെ പോസ്റ്റർ പങ്കുവച്ചാണ് സരിൻ രംഗത്തെത്തിയത്. .

അതേസമയം സിദ്ദിഖിന് കാണ്ടാമൃഗത്തെ തോല്‍പ്പിക്കുന്ന തൊലിക്കട്ടിയാണെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത പണം എവിടെയെന്നും ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കൽപ്പറ്റ എം.എൽ.എയും സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ സി.കെ.ശശീന്ദ്രൻ പറഞ്ഞു.

കോൺഗ്രസ് എന്ന് വീട് കൊടുക്കും എന്ന് അവർ പറയണം. ചൂരൽമല ടൗൺഷിപ്പ് കോൺഗ്രസിൻ്റേതെന്ന് വരുത്തി തീർക്കാൻ ശ്രമം. ടി.സിദ്ധിഖ് ടൗൺഷിപ്പ് സന്ദർശിച്ച് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നു. കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ് സിദ്ദിഖിന്. ദുരന്തബാധിതരുടെ കണ്ണീരുവിറ്റ് പിരിച്ച പണം എവിടെ എന്ന് സിദ്ദിഖ് പറയണമെന്നും സി കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു.

സരിൻ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ്

സ്ഥലം MLAക്ക് ഈ സർക്കാരിൽ പൂർണ്ണ വിശ്വാസമുണ്ട്.
കോൺഗ്രസ് പറയുന്നു: ഇത് എല്ലാവരുടേയും സർക്കാർ.
കോൺഗ്രസിന് ആശ്വസിക്കാം; അവർ പറഞ്ഞ് പറ്റിച്ചവർക്ക് കയറി താമസിക്കാനുള്ള വീടും പിണറായി സർക്കാർ പണിതുയർത്തുന്നുണ്ട്.
LDF Keralam – ഒരു നാടിൻ്റെ ധൈര്യം.

Story Highlights : p sarin facebook post on t siddique

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here