റഷ്യൻ എണ്ണ വാങ്ങിയാൽ 500 % തീരുവ; പുതിയ ബില്ലുമായി ട്രംപ് ഭരണകൂടം
റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ 500 ശതമാനം വരെ പിഴത്തീരുവ ചുമത്താൻ ലക്ഷ്യമിടുന്ന ബിൽ അടുത്തയാഴ്ച അമേരിക്കൻ സെനറ്റിൽ അവതരിപ്പിക്കും. അമേരിക്കൻ പ്രസിഡന്റ് ബില്ലിന് അവതരണ അനുമതി നൽകിയതായി റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രഹാം സമൂഹമാധ്യമപോസ്റ്റിൽ വ്യക്തമാക്കി. റഷ്യയിൽ നിന്നും യുറേനിയം വാങ്ങുന്ന രാജ്യങ്ങൾക്കുമേലും ഉപരോധമുണ്ടാകുമെന്ന് ബില്ലിൽ നിർദ്ദേശിച്ചിട്ടുണ്ട്. ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ബിൽ.
ഗ്രീൻലൻഡിനെ അമേരിക്കയിലേക്ക് കൂട്ടിച്ചേർക്കാനും നടപടി തുടങ്ങി ഗ്രീൻലണ്ടിലെ ജനതയ്ക്ക് പതിനായിരം ഡോളർ മുതൽ ഒരു ലക്ഷം ഡോളർ വരെ ഒറ്റത്തവണ പേയ്‌മെന്റായി നൽകാനാണ് നീക്കം. മൊത്തം 57,000 പേരാണ് ഗ്രീൻലണ്ടിലുള്ളത്.
ഗ്രീൻലണ്ടിനെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കില്ലെന്നും അമേരിക്കൻ നടപടിയെ പ്രതിരോധിക്കുമെന്നും ഗ്രീൻലണ്ട് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൺ വ്യക്തമാക്കി. അമേരിക്ക ഗ്രീൻലണ്ട് പിടിച്ചെടുക്കാൻ ശ്രമിച്ചാൽ സൈനികമായി നേരിടുമെന്ന് ഡെന്മാർക്ക് പ്രതിരോധമന്ത്രാലയം. അമേരിക്കയുടെ സുരക്ഷയ്ക്കും യൂറോപ്പിന്റെ സുരക്ഷയ്ക്കും ഡെന്മാർക്ക് അമേരിക്കയ്ക്ക് കൈമാറണമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം.
Story Highlights : Pay 500% tariff for purchasing Russian oil, US
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




