‘നമ്പി നാരായണൻ അടക്കം എത്രയോ പേരെ കള്ള കേസിൽ കുടുക്കിയിട്ടുണ്ട്; തന്ത്രിയെ ബലിയാടാക്കി മറ്റാരെയെങ്കിലും രക്ഷപെടുത്താനാകുമെന്ന് വിചാരിച്ച് ചെയ്യുന്നതാണോ’; രാഹുൽ ഈശ്വർ
ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല മുൻ തന്ത്രി കണ്ഠരര് രാജീവരിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് പ്രതികരണവുമായി രാഹുൽ ഈശ്വർ. ബാക്കി ആരെയോ രക്ഷിക്കാനും അവരിൽ നിന്നും ഫോക്കസ് തെറ്റിക്കാനുമാണ് ഇപ്പോൾ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയുടെ പരാമർശം അദ്ദേഹത്തിനെതിരാണെങ്കിൽ കണ്ഠരര് രാജീവരെ തള്ളിപ്പറയാൻ തയ്യാറാണ് പക്ഷെ നാളിതുവരെ ഒരു വിവാദത്തിലും അദ്ദേഹം ഉൾപ്പെട്ടിട്ടില്ല. തന്ത്രിയ്ക്ക് ഭരണപരമായ കാര്യങ്ങളിൽ ഒരു ഉത്തരവാദിത്വവും ഇല്ല. വിശ്വാസം, ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് അധികാരം, ഉത്തരവാദിത്വം എന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ പ്രതികരിച്ചത് ഇങ്ങനെ
ജീവിതത്തിൽ ഇന്നേവരെ ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ല, ഒരു കുറ്റവും പഴിയും കേൾപ്പിച്ചിട്ടില്ല, ബഹു. ഹൈകോടതിയുടെ 9 ഇടക്കാല വിധിന്യായങ്ങളിൽ ഒന്നിൽ പോലും ബ്രഹ്മശ്രീ കണ്ഠരര് രാജീവര് അവർകളെ കുറിച്ച് ഒരു negative പരാമർശമില്ല. തന്ത്രി ക്കു Administrative ഭരണപരമായ കാര്യങ്ങളിൽ ഒരു ഉത്തരവാദിത്വവും ഇല്ല.
വിശ്വാസം, ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് അധികാരം, ഉത്തരവാദിത്വം.
15 ലധികം രാജ്യങ്ങളിൽ 1000 കണക്കിന് അമ്പലങ്ങളിൽ പ്രതിഷ്ഠ, പൂജകൾ നടത്തിയ.. സാക്ഷാൽ ഭഗവാൻ പരശുരാമൻ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് കേരളത്തിലേക്ക് കൊണ്ട് വന്ന 2 ബ്രാഹ്മണ കുടുംബങ്ങളിൽ ഒന്നാണ് താഴമൺ. ശബരിമല അയ്യപ്പൻറെ പിതൃസ്ഥാനീയർ. (അയ്യപ്പൻ തന്നെയാണ് ഞാനെന്ന വിശ്വാസിക്കും പ്രധാനം, തന്ത്രിയല്ല പക്ഷെ.. കോടതികളുടെ നിലപാട് വന്നതിനു ശേഷം മാത്രം തന്ത്രിയെ കരിവാരിത്തേക്കുക – അദ്ദേഹം ബന്ധു ആയതു കൊണ്ടല്ല, പകരം എല്ലാവർക്കും നീതി വേണം എന്നത് കൊണ്ടാണ് ഈ നിലപാട് പറയുന്നത്. ശ്രീ നമ്പി നാരായണൻ അടക്കം എത്രയോ പേരെ കള്ള കേസിൽ കുടുക്കിയിട്ടുണ്ട്, അവർ മാസങ്ങളോളം ജയിലിൽ കിടന്നിട്ടുണ്ട്)
Administrative കാര്യങ്ങളിലെ വീഴ്ചക്ക് തന്ത്രിയെ ബലിയാടാക്കി കുടുക്കിയാൽ മറ്റു ആരെയെങ്കിലും രക്ഷപെടുത്താനാകുമെന്നു വിചാരിച്ചു ചെയുന്നതാണോ എന്നറിയില്ല. കോടതിയും സ്വാമി അയ്യപ്പനും തീരുമാനിക്കട്ടെ. ബ്രാഹ്മണ സംഘടനകൾ, ഹിന്ദു സംഘടനകൾ, വിശ്വാസ സംഘടനകൾ എന്നിവരുമായി സംസാരിക്കുന്നുണ്ട് – രാഹുൽ ഈശ്വർ (അയ്യപ്പ ധർമ്മസേന). സ്വാമി ശരണം.
അതേസമയം, കട്ടിളപ്പാളി കേസിൽ പതിമൂന്നാം പ്രതിയായ കണ്ഠരര് രാജീവരെ കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. ഈ കാലയളവിൽ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.തന്ത്രിയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ജയിലിൽ വൈദ്യസഹായങ്ങൾ എത്തിക്കണമെന്നും മജിസ്‌ട്രേറ്റിന് മുൻപാകെ കണ്ഠരര് രാജീവരുടെ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ദേവസ്വം ബോർഡ് കട്ടിള കൊണ്ടുപോകുമ്പോൾ തന്ത്രി എന്ന നിലയിൽ തനിക്ക് തടയാൻ കഴിഞ്ഞില്ല ശബരിമലയിൽ ആചാര ലംഘനം നടത്തിട്ടയിട്ടില്ലെന്നും അദ്ദേഹം ജാമ്യാപേക്ഷയിൽ വ്യക്തമാക്കി.
Story Highlights : Rahul Easwar reacts to the arrest of Tantri Kantarar Rajeevar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




