Advertisement

‘തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് തന്ത്രി’; തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി

January 9, 2026
Google News 2 minutes Read
thanthri

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. കൊല്ലം വിജിലന്‍സ് കോടതിയാണ് 14 ദിവസത്തേയ്ക്ക് തന്ത്രിയെ റിമാൻഡ് ചെയ്തത്. കുടുക്കിയതാണോ എന്ന ചോദ്യത്തിന് അതെ എന്ന് മറുപടി പറഞ്ഞ തന്ത്രി താൻ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ജയിലിലേക്ക് കൊണ്ടുപോകവേ ആവർത്തിച്ചു പറഞ്ഞു. കട്ടിളപാളി കേസിൽ പതിമൂന്നാം പ്രതിയായ രാജീവർക്കെതിരെ ഗുരുതര പരാമർശങ്ങളാണ് SITയുടെ റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്.

ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തിയതോടെയാണ് തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിലേക്ക് SIT കടന്നത്. ചോദ്യം ചെയ്യലിന് തന്ത്രി കണ്ഠരര് രാജീവരെ വിളിച്ചുവരുത്തുകയായിരുന്നു. തിരുവനന്തപുരത്ത് രാവിലെ പത്ത് മുതൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തന്ത്രിയെ ചോദ്യം ചെയ്തത്. ഉച്ചതിരിഞ്ഞ് കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ് കോടതിയി ജഡ്ജിക്ക് മുന്നിൽ ഹാജരാക്കിയ തന്ത്രിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കൊണ്ടുവന്നതിലും സ്വാധീനമുണ്ടാക്കിയതിലും തന്ത്രിയ്ക്ക് നിർണായക പങ്കെന്നാണ് SIT കണ്ടെത്തൽ. പ്രതികൾക്കൊപ്പം സാന്പത്തിക ലാഭം ഉണ്ടാക്കി, ആചാരം ലംഘനം നടത്തുന്നതിന് തന്ത്രി കൂട്ടുനിന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ദേവസ്വം ഭരണവുമായി നേരിട്ട് ബന്ധമില്ലാതിനാൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രേഖകളിൽ തന്ത്രിയെ പരാമർശിക്കുന്നില്ല. ഇതാണ് അന്വേഷണം തന്ത്രിയിലേക്കെത്താൻ വൈകിയതിന് കാരണമായത്. സ്വർണക്കൊള്ളയിലെ പതിനൊന്നാമത്തെ അറസ്റ്റാണിത്. എ പത്മകുമാർ പറഞ്ഞ ദൈവതുല്യൻ ആര്. അത് തന്ത്രിയോ എന്നതാണ് ഇനിയുള്ള നിർണായക ചോദ്യം. കൂടുതൽ അന്വേഷണത്തിൽ ഇക്കാര്യം പുറത്തുവരും.

Story Highlights : Sabarimala Gold theft case; Tantri kandararu rajeevaru remanded Thiruvananthapuram Special Sub Jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here