‘ദൈനംദിനം നൂറുകണക്കിന് പേർ കോർപ്പറേഷനിലെത്തുന്നു, ജനങ്ങളെ കേൾക്കാനും സാധ്യമാകുന്ന പരിഹാരം കാണാനും ആത്മാർത്ഥമായി പരിശ്രമിക്കുന്നു’ : വി വി രാജേഷ്
ദൈനംദിനം നൂറുകണക്കിന് പേരാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് കോർപ്പറേഷനിലെത്തുന്നതെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ്. കോർപ്പറേഷനിലെത്തുന്ന എല്ലാവരുടെയും ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റാൻ ഒരു പക്ഷേ സാധിച്ചുവെന്ന് വരില്ലെങ്കിലും ഗരത്തിലെ ജനങ്ങളെ കേൾക്കാനും,സാധ്യമാകുന്ന പരിഹാരം കാണാനും അത്മാർത്ഥമായി പരിശ്രമിയ്ക്കുന്നുണ്ടെന്ന് വി വി രാജേഷ് പറഞ്ഞു.
ദൈനംദിനം നൂറുകണക്കിന് പേരാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് കോർപ്പറേഷനിലെത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. ദിവസങ്ങൾക്കു മുൻപ്, മുഖ്യമന്ത്രി പിണറായി വിജയനെ മേയർ വി വി രാജേഷ് സന്ദർശിച്ചിരുന്നു. ഡെപ്യൂട്ടി മേയർ ജിഎസ് ആശാനാഥും ഒന്നിച്ച് മുഖ്യമന്ത്രിയെ ഓഫീസിലെത്തി സന്ദർശിച്ചുവെന്ന് വി വി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.
കോർപറേഷന്‍റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്‍റെ പിന്തുണ തേടിയെന്നും വികസന പ്രവർത്തനങ്ങൾക്ക് നല്ല രീതിയിലുള്ള സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തുവെന്നും വി വി രാജേഷ് പറഞ്ഞു.
മേയർ വി വി രാജേഷ് ഫോസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ്:
‘ദൈനംദിനം നൂറുകണക്കിന് പേരാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് കോർപ്പറേഷനിലെത്തുന്നത്. എല്ലാവരുടെയും ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റാൻ ഒരു പക്ഷേ സാധിച്ചുവെന്ന് വരില്ല, എന്നാൽ നഗരത്തിലെ ജനങ്ങളെ കേൾക്കാനും, സാധ്യമാകുന്ന പരിഹാരം കാണാനും ഞങ്ങൾ അത്മാർത്ഥമായി പരിശ്രമിയ്ക്കുന്നുണ്ട്.’- വി വി രാജേഷ്
Story Highlights : vv rajesh says working sincerely on citizens
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




