Advertisement

‘ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണം; തിരുവനന്തപുരം നഗരത്തിൽ സമരങ്ങൾക്ക് പ്രത്യേക കേന്ദ്രം വേണം’; ​ഗവർണർ

January 10, 2026
Google News 2 minutes Read

തിരുവനന്തപുരം നഗരത്തിലെ സമരങ്ങൾക്ക് ഡൽഹി മാതൃകയിൽ പ്രത്യേക കേന്ദ്രം വേണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കേർ. ലോക്ഭവന്റെ അതിഥി, സമരം കാരണം ബുദ്ധിമുട്ടിയത് പരാമർശിച്ചായിരുന്നു ഗവർണറുടെ നിർദേശം. കോർപ്പറേഷൻ കൗൺസിലർമാർക്ക് നൽകിയ ചായ സത്കാരത്തിലാണ് ഗവർണർ ആശയം മുന്നോട്ടുവച്ചത്.

സെക്രട്ടറിയേറ്റിലോ ലോക്ഭവനിലോ സമരം നടന്നു കഴിഞ്ഞാൽ നഗരം നിശ്ചലമാകുന്ന ഒരു സാഹചര്യം ഉണ്ട്. ​ഗവർണറുടെ നിർദേശത്തിൽ എന്തെങ്കിലും തുടർ‌നടപടികൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ന​ഗരസഭ ഈ വിഷയത്തിൽ നടപടി സ്വീകരിച്ചാൽ സംസ്ഥാന സർക്കാരുമായി സഹകരിച്ച് സമര കേന്ദ്രം യാഥാർഥ്യമാക്കാൻ കഴിയും.

Read Also: ‘നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടും’; കെ വി തോമസ്

ഏത് പദ്ധതിയുടെ ആവശ്യത്തിനും തന്നെ സമീപിക്കാമെന്നും കേന്ദ്ര സഹായം ലഭിക്കാൻ ഒന്നിച്ചുനിൽക്കണമെന്നും ഗവർണർ കൗൺസിലർമാരോട് പറഞ്ഞു. കൗൺസിലർമാർ പ്രോ​ഗ്രസ് റിപ്പോർട്ട് തയാറാക്കണമെന്നും ​ഗവർണർ നിർദേശിച്ചു. ഇതാദ്യമായാണ് സംസ്ഥാന ഗവർണർ കോർപ്പറേഷൻ കൗൺസിലർമാരെ കൂടിക്കാഴ്ചക്ക് വിളിച്ചത്.

Story Highlights : Center for protests should be set up in Thiruvananthapuram city says Governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here