Advertisement

കോൺഗ്രസ് മതേതര പാർട്ടി, കൊച്ചി മേയർ പദവിക്കായി ലത്തീൻ സഭ ഇടപെട്ടെങ്കിൽ ഭരണഘടനാ വിരുദ്ധമെന്ന് ദീപ്തി മേരി വർഗീസ്

January 10, 2026
Google News 1 minute Read

കൊച്ചി മേയർ പദവിക്കായി ലത്തീൻ സഭ ഇടപെട്ടുവെന്ന വി.കെ മിനിമോളുടെ പ്രസ്‌താവനയിൽ പ്രതികരിച്ച് ദീപ്തി മേരി വർഗീസ്. കോൺഗ്രസ് മതേതര പാർട്ടി. ആർക്കെങ്കിലും പ്രത്യേക പരിഗണന നൽകിയിട്ടുണ്ടെങ്കിൽ ഭരണഘടനാ വിരുദ്ധം. തന്റെ പരാമർശത്തെ കുറിച്ച് മേയർ തന്നെ വിശദീകരിക്കട്ടെയെന്നും ദീപ്തി മേരി വർഗീസ് വ്യക്തമാക്കി.

കൊച്ചി മേയർ പദവി ലഭിക്കുന്നതിൽ സഭ ഇടപെട്ടിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് മേയർ വി.കെ മിനിമോൾ രംഗത്തെത്തിയിരുന്നു. മേയർ പദവി തനിക്ക് ലഭിക്കുന്നതിനായി പിതാക്കന്മാർ സംസാരിച്ചതിനായി വി കെ മിനിമോൾ പറഞ്ഞു. കൊച്ചിയിൽ നടന്ന കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ ജനറൽ അസംബ്ലിയിലാണ് മേയറുടെ പരാമർശം.

ദീപ്തി മേരി വർഗീസ്, വികെ മിനി മോൾ, ഷൈനി മാത്യു ഈ മൂന്നു പേരുകളിൽ മേയർ സ്ഥാനം ലത്തീൻ സമുദായത്തിൽ നിന്ന് വേണമെന്ന് ആവശ്യം ഉയർന്നതോടെ ചർച്ച വികെ മിനിമോളിലും ഷൈനി മാത്യുവിലും ഒതുങ്ങി. കെപിസിസിയുടെ മാനദണ്ഡം അട്ടിമറിക്കപ്പെട്ടു എന്ന ദീപ്തിയുടെ പരാതി നേതൃത്വത്തിന് മുമ്പാകെയുള്ളപ്പോഴാണ് മേർ പദവിക്കായി സഭ ഇടപെട്ടു എന്ന വി കെ മിനിമോളിന്റെ പരസ്യ പ്രതികരണം.

സഭാ നേതാക്കൾക്ക് നന്ദി പറഞ്ഞ മിനിമോൾ സംഘടനാ ശക്തിയുടെ തെളിവാണിതെന്നും വ്യക്തമാക്കി.മേയറുടെ പ്രസ്താവനയിൽ തെറ്റില്ലെന്ന് കെആർഎൽസിസി അധ്യക്ഷൻ ഡോ.വർഗീസ് ചക്കാലക്കൽ പറഞ്ഞു.

കൊച്ചി കോർപറേഷനിലുള്ള 47 കൗൺസിലർമാരിൽ 18 പേർ ലത്തീൻ സഭാക്കാരാണ്. ടേം വ്യവസ്ഥയിൽ മേയർ സ്ഥാനം രണ്ടര വർഷത്തിനുശേഷം ഷൈനി മാത്യുവിന് നൽകാനാണ് ധാരണ.

Story Highlights : Deepthi Mary Varghese against v k minimol

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here