Advertisement

‘നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടും’; കെ വി തോമസ്

January 10, 2026
Google News 2 minutes Read
k v thomas

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് ട്വന്റിഫോറിനോട്. താന്‍ കോണ്‍ഗ്രസ് വിട്ടില്ല, കോണ്‍ഗ്രസാണ് തന്നെ വിട്ടതെന്നും കെ വി തോമസ് പറഞ്ഞു.

2019ല്‍ എനിക്ക് സീറ്റ് നിഷേധിക്കുമ്പോള്‍ ഞാന്‍ ജയിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. അന്ന് എനിക്ക് 71 വയസായിരുന്നു. എനിക്ക് 71 വയസായി എന്നാണ് അവര്‍ അന്ന് ഒരു കാരണമായി പറഞ്ഞത്. ഇന്ന് 84 വയസുള്ളയാളുകള്‍ തയാറായി കളത്തിലേക്ക് ഇറങ്ങുന്നു. ഞാന്‍ കോണ്‍ഗ്രസ് ഇപ്പോഴും വിട്ടിട്ടില്ല. പക്ഷേ, കോണ്‍ഗ്രസിനൊരു ലക്ഷ്യബോധമില്ല – അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടുമെന്ന് കെ വി തോമസ് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന്റ ട്രെന്‍ഡല്ല നിയമസഭയില്‍ ഉണ്ടാവുക. പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള മുഖ്യമന്ത്രിയാണെന്നും കെ വി തോമസ് പറഞ്ഞു.

Read Also: ‘രാഷ്ട്രീയാവശ്യത്തിന് മതത്തെ ഉപയോ​ഗിക്കുന്നു; എ കെ ബാലനെ തള്ളി പറയില്ല’; എംവി ​ഗോവിന്ദൻ

മൂന്നാമതും എല്‍ഡിഎഫ് കടന്നുവരും. നല്ല ഭൂരിപക്ഷവുമുണ്ടാകും. കാരണം, കേരളത്തിന്റെ ചരിത്രത്തില്‍, വികസനത്തില്‍ കാതലായ സംഭാവന ചെയ്ത ഒരു ഗവണ്‍മെന്റാണിത് – അദ്ദേഹം പറഞ്ഞു.

യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ ആളുകള്‍ കേരളത്തിലേക്ക് എത്തുന്ന സ്ഥിതിയാണെന്ന് കെവി തോമസ് പരിഹസിച്ചു. ടീം യുഡിഎഫ് എന്നൊന്ന് ഇല്ല. നാല് പേരും നാല് പോസ്റ്റിലേക്കാണ് ഗോള്‍ അടിക്കുന്നതെന്നും കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.

യുഡിഎഫില്‍ മുഖ്യമന്ത്രി ആരാണെന്ന തര്‍ക്കം നടക്കുകയല്ലേ. മുഖ്യമന്ത്രി പദത്തിന് വേണ്ടി ചിലയാളുകള്‍ ഇവിടെ തമ്പടിച്ചിരിക്കുകയാണ് – അദ്ദേഹം പറഞ്ഞു.

Story Highlights : K. V. Thomas says will not contest the assembly elections.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here