Advertisement

എയിംസ്, ശബരിപാത; കേന്ദ്രബജറ്റിന് മുന്നോടിയായി ആവശ്യങ്ങൾ ആവർത്തിച്ച് കേരളം

January 10, 2026
Google News 2 minutes Read

കേന്ദ്രബജറ്റിന് മുന്നോടിയായുള്ള ധനമന്ത്രിമാരുടെ യോഗത്തിൽ ദീർഘകാല ആവശ്യങ്ങൾ ആവർത്തിച്ച് കേരളം. മനുഷ്യ– വന്യജീവി സംഘർഷം തടയാൻ 1000 കോടി വേണം. എയിംസ്, ശബരിപാത നിർമാണം എന്നിവയും കേരളം ഉന്നയിച്ചു. മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിന് സ്പെഷ്യൽ പാക്കേജ് വേണമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആവശ്യപ്പെട്ടു.

അംഗൻവാടി, ആശ വർക്കർമാരുടെ വേതനം കൂട്ടണം, കശുവണ്ടി, കയർ, കൈത്തറി സംരംഭങ്ങൾക്ക് പ്രത്യേക പാക്കേജ്, മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിന് സ്പെഷ്യൽ പാക്കേജ് വേണമെന്നും കെ.എൻ.ബാലഗോപാൽ യോ​ഗത്തിൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങളടങ്ങുന്ന നിവേദനം കേന്ദ്ര ധനമന്ത്രിക്ക് കൈമാറി.

Read Also: ‘നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടും’; കെ വി തോമസ്

ജിഎസ്ടി പരിഷ്കരണം കൊണ്ടുവന്നതോടുകൂടി സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടായി. എയിംസിന് ഏറ്റവും അർഹമായ സംസ്ഥാനമാണ് കേരളം. എന്നിട്ടും അത് വൈകിപ്പിക്കുന്നു. കൂടാതെ ഈ ശബരി പാത അതിന്റെ നിർമ്മാണ ചിലവ് അൻപത് ശതമാനം സംസ്ഥാന സർക്കാർ വഹിക്കാമെന്ന് അറിയിച്ചിട്ടും അതും പല കാരണങ്ങളാൽ അനിശ്ചിതത്വം നേരിടുന്നുണ്ടെന്ന് മന്ത്രി കേന്ദ്രത്തെ അറിയിച്ചു.

കേരളത്തിന് 12000 കോടിയോളം രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് ധനമന്തി കെ എൻ ബാലഗോപാൽ നേരത്തെ പറഞ്ഞിരുന്നു. ഇതിൻ്റെ പകുതിയോളം വെട്ടിക്കുറച്ചു. ഇതുവരെ ആകെ വെട്ടിക്കുറച്ചത് 17000 കോടിയോളം രൂപയാണ്. ഏറ്റവും അവസാനത്തെ മൂന്നുമാസമാണ് ഇങ്ങനെ വെട്ടിക്കുറച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

Story Highlights : Kerala reiterates demands ahead of Union Budget

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here