Advertisement

മുസ്ലിം ലീഗിന് സ്ട്രൈക്ക് റേറ്റ് ഉണ്ട്, അതിൽ മുന്നിൽ യൂത്ത് ലീഗ്; ടെം മാത്രമല്ല പെർഫോമൻസ് ആണ് പ്രധാനം: പി കെ ഫിറോസ്

6 days ago
Google News 2 minutes Read

നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ട്രൈക്ക് റേറ്റ് കൂടുതൽ യൂത്ത് ലീഗിനെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. മുസ്ലിം ലീഗിന് തന്നെ നല്ല സ്ട്രൈക്ക് റേറ്റ് ഉണ്ട്,അതിൽ തന്നെ യൂത്ത് ലീഗ് ആണ് മുന്നിട്ട് നിൽക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് ആവശ്യപ്പെടാതെ തന്നെ നേതൃത്വം പരിഗണിക്കും എന്ന് ഉറപ്പുണ്ടെന്നും പി കെ ഫിറോസ് വ്യക്തമാക്കി.

ടെം മാത്രമല്ല പെർഫോമൻസ് ആണ് പ്രധാനം. നല്ല പെർഫോമൻസ് ഉള്ള ആളെ വീണ്ടും മത്സരിപ്പിക്കുന്നതിന് എന്താ കുഴപ്പം. മോശം പെർഫോമൻസ് ഉള്ളവരെ കൂടുതൽ തവണ മത്സരിപ്പിക്കേണ്ട കാര്യവും ഇല്ലെന്നും പി കെ ഫിറോസ് പറഞ്ഞു.

കരാർ വഴി നിയമനം നേടിയ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കക്കത്തിൽ പ്രതിഷേധക്കും. ഇത് അംഗീകരിക്കാൻ കഴിയില്ല. ഇത് പരീക്ഷ എഴുതി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളെ വഞ്ചിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളിലും അംഗനവാടിയിലുമെല്ലാം ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.

ഒരു ജോലി സ്ഥിരപ്പെടുത്താനുള്ള മാനദണ്ഡം ദേശാഭിമാനി വരിക്കാരാവുക എന്നതാണോ. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്നും പി കെ ഫിറോസ് കൂട്ടിച്ചേർത്തു.

Story Highlights : p k firos on youth league to contest in niyamasabha election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here