Advertisement

ഡോണ്‍ ബാബുരാജായി സന്തോഷ് പണ്ഡിറ്റ്; ‘ശാര്‍ദൂല വിക്രീഡിതം’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

January 10, 2026
Google News 3 minutes Read
santhosh

സന്തോഷ് പണ്ഡിറ്റിനെ ഡോണ്‍ ബാബുരാജ് എന്ന കേന്ദ്ര കഥാപാത്രമാക്കി രാജേഷ് കാര്‍ത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ശാര്‍ദൂല വിക്രീഡിതം’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. അധികാരം നല്‍കുന്നില്ല. ഭയം പഠിപ്പിക്കുന്നില്ല. അത് ഏറ്റെടുക്കപ്പെടുന്നു എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ട്രൈയിലര്‍ അവതരിപ്പിക്കുന്നത്.

ഷഫീഖ് മുസ്തഫ, വിനു ജോസഫ്, ജിബ്‌നു ജേക്കബ്, പാര്‍വതി അയ്യപ്പദാസ്, ഹില്‍ഡ സാജു, അനു പ്രഭ, ഷിയാസ് ഇസാം, കണ്ണന്‍ ഉണ്ണി, നിഖില്‍ രാജ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.വിന്റീല്‍സ് ഡിജിറ്റലിന്റെ ബാനറില്‍ ജിബ്‌നു ചാക്കോ ജേക്കബ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
സുനില്‍ ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു.

കോ പ്രൊഡ്യൂസര്‍- ജിംസണ്‍ ജോണ്‍, എഡിറ്റര്‍-രാകേഷ് ചെറുമാടം, പ്രൊഡക്ഷന്‍ ഡിസൈനര്‍-രഞ്ജിത്ത് വിജയന്‍, കല-വിഷ്ണു ശാരി, വസ്ത്രാലങ്കാരം- ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്-ബിപിന്‍ തേജ, സൗണ്ട് ഡിസൈനര്‍- ആനന്ദ് റാഗ് വെയാട്ടുമ്മല്‍, റീ റെക്കോര്‍ഡിംഗ് മിക്‌സര്‍-പ്രശാന്ത് എസ് പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷിബു ജി സുശീലന്‍, വിഎഫ്എക്‌സ്- നീലവെളിച്ചം പോസ്റ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കുഞ്ചേരി, സ്റ്റില്‍സ്-അമിത് രാജ് ഷെറിം,അഖില്‍, ടൈറ്റില്‍ ഡിസൈന്‍- അരുണ്‍ നൂറ, പി ആര്‍ ഒ-എ എസ് ദിനേശ്.

Story Highlights : Shardaoolaa Vikreeditham official trailer out now

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here