Advertisement

നിര്‍മ്മാണ രംഗത്തേക്ക് പെപ്പെ; ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചു

3 days ago
Google News 3 minutes Read
PEPE

ആന്റണി വര്‍ഗീസ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സ് എന്ന ബാനറിലാണ് അദ്ദേഹം ചിത്രങ്ങള്‍ നിര്‍മ്മിക്കുക. തന്റെ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ ആന്റണി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രവും പ്രഖ്യാപിച്ചു. നായികാ നായകന്‍ റിയാലിറ്റി ഷോ ഫെയിം അദ്ദിസ് അക്കര മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് ഈ ബാനറില്‍ ആദ്യമായി ഒരുക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വിടും.

ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ സോഷ്യല്‍ മീഡിയ താരമാണ് അദ്ദിസ് അക്കര. തന്റെ സിനിമാ സ്വപ്നം പ്രേക്ഷകരോട് പങ്ക് വെച്ച് കൊണ്ട്, ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള തന്റെ ശ്രമങ്ങള്‍ വെളിപ്പെടുത്തി കൊണ്ട് കഴിഞ്ഞ 607 ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ റീലുകള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു ഈ യുവാവ്. ഇപ്പോള്‍ തന്റെ 608 മത്തെ റീല് ആയി അദ്ദേഹം പങ്ക് വെച്ചത്, തന്റെ സ്വപ്നം പൂര്‍ത്തിയാവുന്ന തന്റെ ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനത്തോടെ, ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി വര്‍ഗീസിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന രീതിയിലാണ്. തന്റെ ആദ്യ നിര്‍മ്മാണ സംരംഭത്തിന് എല്ലാ പ്രേക്ഷകരുടേയും പ്രാര്‍ത്ഥനയും പിന്തുണയും ആന്റണി വര്‍ഗീസ് അഭ്യര്‍ത്ഥിച്ചു.

ചിത്രത്തിന്റെ സംവിധായകന്‍, സാങ്കേതിക പ്രവര്‍ത്തകര്‍, ഇതിലെ മറ്റു താരങ്ങള്‍ എന്നിവരെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഔദ്യോഗികമായി തന്നെ അധികം വൈകാതെ പുറത്തു വിടുമെന്നാണ് സൂചന. ദുല്‍ഖര്‍ നായകനായ ‘ഐ ആം ഗെയിം’, ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ‘കാട്ടാളന്‍’, കീര്‍ത്തി സുരേഷിനൊപ്പം ആദ്യമായി ഒന്നിക്കുന്ന ‘തോട്ടം’ എന്നിവയാണ് നടനെന്ന നിലയില്‍ ആന്റണി വര്‍ഗീസിന്റെ ഇനി പുറത്തു വരാനുള്ള മലയാള ചിത്രങ്ങള്‍. പിആര്‍ഒ – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Story Highlights : Antony Varghese Pepe Productions first film announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here