Advertisement

തിരുവനന്തപുരത്ത് സഹോദരങ്ങളായ വയോധികർക്ക് അയൽവാസികളുടെ ക്രൂര മർദനം

7 days ago
Google News 2 minutes Read

തിരുവനന്തപുരം പൂവാർ കോലുകാൽക്കടവിൽ സഹോദരങ്ങളായ വയോധികർക്ക് അയൽവാസികളുടെ ക്രൂര മർദനം. ഗോപി, രവീന്ദ്രൻ എന്നിവരെയാണ് അയൽവാസികളായ രാജേന്ദ്രനും, മകനും ചേർന്ന് മർദ്ദിച്ചത്. ഗോപിയുടെ വീടിന്റെ മതിൽ തകർന്ന് അയൽവാസിയുടെ പറമ്പിലേക്ക് വീഴുകയായിരുന്നു. മതിലിലെ ചുടുകല്ലുകൾ മാറ്റുന്നതിനിടെ ഉണ്ടായ തർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്.

ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞദിവസം രാത്രിയിൽ ഉണ്ടായ മഴയിൽ ഗോപിയുടെ വീടിൻ്റെ മതിൽ തകർന്ന് രാജേന്ദ്രന്റെ വസ്തുവിലേക്ക് വീഴുകയായിരുന്നു. രാവിലെ സഹോദരങ്ങളായ ഗോപി, രവീന്ദ്രൻ എന്നിവർ ഇഷ്ടികൾ എടുത്തുമാറ്റാൻ ശ്രമിക്കുമ്പോൾ ആയിരുന്നു അക്രമം.

Read Also: ആക്രമണങ്ങള്‍ നടത്താന്‍ തയ്യാറായി ‘ആയിരക്കണക്കിന്’ ചാവേര്‍ ബോംബര്‍മാര്‍; മൗലാന മസൂദ് അസ്ഹറിന്റെ പേരില്‍ ശബ്ദ സന്ദേശം

പ്രതികളായ രാജേന്ദ്രനും മകനും ഇഷ്ടിയെടുത്ത് ഗോപിയുടെയും രവീന്ദ്രനെയും തലക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.. ഗോപി നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. പ്രതികളായ രാജേന്ദ്രൻ മകൻ ഋഷികേശ് എന്നിവരെ കോടതി റിമാൻഡ് ചെയ്തു.

Story Highlights : Elderly siblings brutally beaten by neighbors in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here