രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; പിടികൂടിയത് പാലക്കാട്ടെ ഹോട്ടലിൽ നിന്ന്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ. പാലക്കാട് കെപിഎം ഹോട്ടലിലെ 2002-ാം മുറിയിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുതിയ കേസിലും നിർബന്ധിത ഗർഭഛിദ്രവും ബലാൽസംഗവും ചുമത്തിയിട്ടുണ്ട്. സാമ്പത്തിക ചൂഷണം നടത്തിയെന്നും യുവതിയുടെ മൊഴിയിലുണ്ട്.വിലപിടിപ്പുള്ള പലതും യുവതിയിൽ നിന്നും ചോദിച്ചു വാങ്ങി. രാഹുൽ താമസിച്ചിരുന്ന സ്ഥലത്തെ ഹോട്ടലിലെ റിസപ്ഷൻ ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തശേഷമാണ് അന്വേഷണസംഘം പിടികൂടിയത്.
രാഹുൽ അതിജീവിതമാരെ സമീപിച്ചത് ഒരേ രീതിയിൽ തന്നെയാണ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു
നിർബന്ധിച്ചു ഗർഭഛിദ്രം നടത്തി.പ്രത്യേക സംഘമാണ് ഇ-മെയിൽ പരാതിയിൽ കേസെടുത്തതും സ്‌ത്രീയുടെ മൊഴി രേഖപ്പെടുത്തിയതും.മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം തുടങ്ങീട്ട് ഏകദേശം ഒരാഴ്ച കഴിഞ്ഞിരുന്നു. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള SIT സംഘമാണ് അന്വേഷണം നടത്തിയത്.എൻ മുരളിധരൻ്റെ നേതൃത്വത്തിലുള്ള 8 അംഗ സംഘമാണ് കസ്റ്റഡിയിൽ എടുത്തത്.
പത്തനംതിട്ട സ്വദേശിനിയാണ് പരാതിക്കാരി. ക്രൈം നടന്നത് പാലക്കാട് പത്തനംതിട്ട വെച്ചായതുകൊണ്ടുതന്നെ പൊലീസ് ആദ്യം പത്തനംതിട്ടയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത ശേഷം കേസ് സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. പുലർച്ചെ തന്നെ രാഹുലുമായി പൊലീസ് പത്തനംതിട്ടയിൽ എത്തിയിട്ടുണ്ട്. പാലക്കാട് പത്തനംതിട്ട ജില്ലകളിലായിട്ടാണ് ക്രൈം നടന്നിട്ടുള്ളത്. യുവതിയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി.
Story Highlights : Rahul Mamkootathil in police custody; arrested from a hotel in Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




