Advertisement

പത്തനംതിട്ടയിൽ ജനൽ വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

January 11, 2026
Google News 2 minutes Read

പത്തനംതിട്ടയിൽ ജനൽ വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം. അറുകാലിക്കൽ തനൂജ് കുമാർ – ആര്യ ദമ്പതികളുടെ മകൻ ദ്രുപദ് തനൂജ് ആണ് മരിച്ചത്. അടൂർ ഏഴംകുളത്താണ് സംഭവം. വീടുപണിക്കായി പണിത് വച്ചിരുന്ന ജനൽ‌ വീണാണ് മരണം സംഭവിച്ചത്. ഉച്ചയോടുകൂടിയാണ് ദാരുണമായ സംഭവം നടന്നത്. കുട്ടി ജനൽപ്പാളിയിൽ പിടിച്ച് വലിച്ചപ്പോൾ ദേഹത്തേക്ക് പതിക്കുകയായിരുന്നു. തലയ്ക്ക് ആണ് ഗുരുതരമായി പരിക്കേറ്റത്. അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓമല്ലൂർ കെ.വി. യു.പി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ദ്രുപദ്.

Story Highlights : Seven-year-old boy dies after window falls in Pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here