Advertisement

കോഴിക്കോട് ബൈപ്പാസില്‍ മറ്റന്നാള്‍ മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും

3 days ago
Google News 2 minutes Read

കോഴിക്കോട് ബൈപ്പാസില്‍ മറ്റന്നാള്‍ മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും. വിജ്ഞാപനമായതോടെ നാളെ മുതല്‍ ടോള്‍ പിരിവ് ആരംഭിക്കാനായിരുന്നു നീക്കം. നേരത്തെ പ്രഖ്യാപിച്ചതിനേക്കാള്‍ നിരക്ക് കൂടുതലാണ്. കഴിഞ്ഞ നാല് ദിവസമായി ട്രൈയല്‍ റണ്‍ പുരോഗമിക്കുന്നുണ്ട്. ടോള്‍പിരിവ് സംബന്ധിച്ച് കളക്ടര്‍ക്കും കമ്മീഷണര്‍ക്കും കത്ത് നല്‍കി.

പന്തീരാങ്കാവ് കൂടത്തുംപാറയിലാണ് ടോള്‍പ്ലാസ. മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഹുലേ കണ്‍സ്ട്രക്ഷന്‍സിനാണ് ചുമതല. മൂന്നുമാസത്തേക്കാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്.

സ്വകാര്യ കാറുകള്‍ക്ക് 200 തവണ ടോള്‍ പ്ലാസയിലൂടെ കടന്നുപോകാനാകും വിധം 3000 രൂപയുടെ വാര്‍ഷിക പാസ് രാജ്മാര്‍ഗ്യാത്ര ആപ്പിലൂടെ റജിസ്റ്റര്‍ ചെയ്യാനും അവസരമുണ്ടാകും. നാഷനല്‍ പെര്‍മിറ്റ് വാഹനങ്ങള്‍ ഒഴികെ കോഴിക്കോട് ജില്ലയില്‍ റജിസ്റ്റര്‍ ചെയ്ത വാണിജ്യ വാഹനങ്ങള്‍ക്ക് ഫാസ്റ്റാഗ് ഉപയോഗിക്കുമ്പോള്‍ 50 ശതമാനം ഇളവു നല്‍കുമെന്ന് ദേശീയ പാത അതോറിറ്റി അധികൃതര്‍ സൂചിപ്പിച്ചു.

Story Highlights : Toll collection will begin on the Kozhikode bypass from the day after tomorrow.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here