‘അതിജീവിത എന്ന വാക്കിനോട് പുച്ഛമുള്ളവര്‍’;സൈബറിടത്തെ അധമര്‍ സൗമ്യ സരിനേയും ലക്ഷ്യം വയ്ക്കുമ്പോള്‍…; രാഹുല്‍ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടന്ന ചില അധമ ചര്‍ച്ചകള്‍ യഥാര്‍ഥത്തില്‍ വിഷലിപ്തമായ ആണ്‍കോയ്മാ മനോഭാവത്തെ കണ്ടെത്താനുള്ള ഒരു ശരിയായ ലിറ്റ്മസ് പരിശോധനയായിരുന്നു. അതിജീവിതകള്‍ക്ക് നേരെ നടന്ന/ നടക്കുന്ന രൂക്ഷമായ സൈബര്‍ ആക്രമണം പലരുടേയും തീവ്രമായ സ്ത്രീ വിരുദ്ധതയെ വലിച്ച് പുറത്തിട്ടു. നിലപാടുകളില്‍ സത്യസന്ധതയില്ലാത്ത പല നീലക്കുറുക്കന്മാരും കൂവി. കണ്ണാടിയിലെന്നതുപോലെ പലരുടേയും ഉള്ളിലെ ദ്രവിച്ചതും വിഷലിപ്തവുമായ ആണഹന്തയും മാന്യതയില്ലായ്മയും പ്രതിഫലിച്ചു. സൈബറിടത്തിലെ ഈ അധമക്കൂട്ടം ഒടുവില്‍ തന്നെയും ലക്ഷ്യം വച്ചതോടെ ശക്തമായ ഭാഷയിലാണ് ഡോക്ടറും പാലക്കാട്ടെ ഇത് സ്ഥാനാര്‍ഥി ഡോ. പി സരിന്റെ ഭാര്യയുമായ സൗമ്യ സരിന്‍ പ്രതികരിച്ചത്. (cyber attack against dr. somya sarin after rahul mamkoottathil’s arrest)
അതിജീവിത എന്ന വാക്കിന്റെ അങ്ങേയറ്റം പുച്ഛിക്കുന്ന, പരിഹസിക്കുന്ന ആണ്‍കൂട്ടത്തിന് ശക്തമായ ഭാഷയിലാണ് ഫേസ്ബുക്കിലൂടെ സൗമ്യ മറുപടി നല്‍കിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെക്കാള്‍ വിഷമുള്ളവര്‍ ഇപ്പോഴും പുറത്തുണ്ടെന്ന തിരിച്ചറിവ് തനിക്കെതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപ പോസ്റ്റുകള്‍ നല്‍കുന്നുവെന്ന് സൗമ്യ ഫേസ്ബുക്കില്‍ കുറിക്കുന്നു. രാഹുലിനെതിരെ മത്സരിച്ച ആളുടെ ഭാര്യ, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച സ്ത്രീ എന്ന കാരണങ്ങള്‍ മാത്രം മൂലം സൗമ്യ നേരിടുന്നത് കടുത്ത സൈബര്‍ ആക്രമണമാണ്. രാഹുല്‍ വിഷയത്തില്‍ തന്നെ വലിച്ചിഴയ്ക്കുന്ന സൈബര്‍ തെമ്മാടിക്കൂട്ടത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനും ഒരുങ്ങുകയാണ് സൗമ്യ സരിന്‍.
Read Also: സൈബർ അധിക്ഷേപം; മുഖ്യമന്ത്രിക്ക് പരാതി നൽകാൻ സൗമ്യ സരിൻ
രാഹുലിന്റെ പെരുമാറ്റത്തെക്കുറിച്ച് ആദ്യം പരസ്യപ്രതികരണം നടത്തുകയും രാഹുലിനെ എക്‌സ്‌പോസ് ചെയ്യുകയും ചെയ്ത നടി റിനിയും പിന്നീട് ഫേസ്ബുക്ക് പോസ്റ്റിട്ട എഴുത്തുകാരി ഹണി ഭാസ്‌കരനും രാഹുലിനെതിരെ പരാതി നല്‍കിയ സ്ത്രീകള്‍ക്കും ശേഷം സൈബര്‍ തെമ്മാടിക്കൂട്ടം ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത് സൗമ്യയെയാണ്.
സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
അതിജീവിത എന്ന വാക്കിനോട് ഈ അധമര്‍ക്ക് പുച്ഛം ആയിരിക്കും..
പക്ഷെ എനിക്കില്ല!
അവര്‍ അതിജീവിതകള്‍ എന്നതില്‍ ഉപരി ‘ അപരാജിതകള്‍ ‘ ആണ്.
നേരിട്ട അപമാനത്തിനോട് സന്ധി ചെയ്യാത്തവര്‍!
അതുകൊണ്ട് തന്നെ ഇവര്‍ പടച്ചുണ്ടാക്കിയ ഈ പോസ്റ്റുകള്‍ ഒരു അധിക്ഷേപം ആയി ഞാന്‍ കണക്കാക്കുന്നതും ഇല്ല…
ഇതൊരു കണ്ണാടി ആണ്…
ഇവര്‍ ഇവര്‍ക്ക് നേരെ തന്നെ പിടിച്ചിരിക്കുന്ന ഒരു കണ്ണാടി!
എല്ലാവരും കാണുക…
ഇവര്‍ എന്താണെന്ന്…
ഇവരുടെ വൃത്തികെട്ട മുഖവും ചിന്തകളും എന്താണെന്ന്…
ഒരു മാങ്കൂട്ടം മാത്രമേ അഴിക്കുള്ളില്‍ ആയിട്ടുള്ളു…
അവനെക്കാള്‍ വിഷമുള്ള പലതും ഇപ്പോഴും പുറത്തുണ്ട്!
ജാഗ്രതയോട് കൂടി ഇരിക്കുക!
പിന്നെ, നിങ്ങളുടെ എതിര്‍ചേരിയില്‍ ഉള്ളവരുടെ ജീവിതപങ്കാളികളായ സ്ത്രീകളെ വെച്ചു ഇത്തരം ഇക്കിളി പോസ്റ്റുകള്‍ പടച്ചുണ്ടാക്കിയാല്‍ പിന്തിരിഞ്ഞോടും എന്ന് കരുതിയോ വെട്ടുക്കിളി കൂട്ടങ്ങളെ?
ഇത് സൗമ്യയും സരിനും അല്ല,
രണ്ടും കൂടി ചേര്‍ന്ന ‘സൗമ്യ സരിന്‍’ ആണ്!
ഓര്‍മിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം ??!
Story Highlights : cyber attack against dr. somya sarin after rahul mamkoottathil’s arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




