Advertisement

നാളെ സ്കൂളുകൾക്ക് അവധി, ശബരിമല മകരവിളക്ക്: 5 പഞ്ചായത്തുകളിൽ അവധി പ്രഖ്യാപിച്ച് ഇടുക്കി ജില്ലാ കളക്ടർ

January 13, 2026
Google News 1 minute Read

ശബരിമല മകരവിളക്ക് മഹോത്സവം നടക്കുന്ന നാളെ ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിൽ സ്ക്കൂളുകൾക്ക് അവധി. കുമളി, വണ്ടിപ്പെരിയാർ, പീരുമേട് പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്തുകളിലാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു.

പത്തനംതിട്ട ജില്ലയിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യപിച്ച് ഉത്തരവിട്ടത്. പത്തനംതിട്ട ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ല. അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഈ അവധി ബാധകമല്ല എന്ന് കളക്ടറുടെ ഉത്തരവിലുണ്ട്. വ്യാഴാഴ്ചയും ജില്ലയിൽ തൈപ്പൊങ്കൽ പ്രമാണിച്ച് അവധിയാണ്.

അതേസമയം മകരവിളക്ക് ഉത്സവകാലത്ത് ശബരിമല തീർത്ഥാടകർക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങൾ ഉറപ്പാക്കി ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ കൊല്ലം – കാക്കിനട ടൗൺ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – ചരളാപ്പള്ളി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ എന്നീ അധിക ട്രെയിൻ സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു.

Story Highlights : sabarimala makaravilakku idukki school holiday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here