കുമ്പളയിൽ ടോൾ പ്ലാസയിൽ സംഘർഷം; ഗേറ്റ് അടിച്ച് തകർത്ത് പ്രതിഷേധക്കാർ
കാസർഗോഡ് കുമ്പളയിൽ ടോൾ പിരിവിന് എതിരെ ജനകീയ സമര സമിതി നടത്തിയ മാർച്ചിൽ സംഘർഷം. ടോൾ ഗേറ്റിലെ ചില്ലുകളും ക്യാമറകളും പ്രതിഷേധക്കാർ അടിച്ചു തകർത്തു.
അതിനിടെ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ് ആവശ്യപ്പെട്ടു. ശാന്തമായി നടക്കുന്ന സമരത്തിന്റെ ഗതിമാറ്റാൻ ചിലർ ശ്രമിക്കുന്നെന്നും എംഎൽഎ ആരോപിച്ചു. സമരം ഇന്ന് താൽക്കാലികമായി അവസാനിപ്പിച്ചു. നാളെ സമര സമിതി യോഗം ചേരും. സമരം തുടരുമെന്നും എ കെ എം അഷറഫ് എംഎൽഎ പറഞ്ഞു. അതേസമയം ടോൾഗേറ്റിന് മുന്നിൽ തടിച്ചുകൂടിയ ജനക്കൂട്ടം പിരിഞ്ഞുപോകാൻ ഇനിയും തയ്യാറായിട്ടില്ല.
നിലവിലുള്ള തലപ്പാടി ടോളിൽ നിന്ന് 22 കിലോമീറ്റർ ദൂരത്ത് ബൂത്ത് സ്ഥാപിക്കുന്നതിനെതിരെയാണ് സമരസമിതി പ്രതിഷേധം. 60 കിലോമീറ്റർ ദൂരം എന്നാണ് വ്യവസ്ഥ എങ്കിലും കുമ്പളയിലെ ടോൾ ബൂത്ത് താൽക്കാലികം എന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം.
Story Highlights : Clash at toll plaza in Kumbala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

